പോസ്റ്റുകള്‍

ഒക്‌ടോബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉപഭോക്താക്കളെ വലയ്ക്കുന്ന ബി.എസ്.എന്‍എല്‍

സിം പോര്‍ട്ടബിലിറ്റി നിലവിലുണ്ട് ബി.എസ്.എന്‍എല്‍ ഓര്‍ക്കുക....... നയങ്ങള്‍ ജനനന്മയ്ക്കു വേണ്ടിയാകണം       ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്   ഒരു പ്രൈവറ്റ്  കമ്പനിയല്ലെന്നാണ് അതിന്റെ മാന്യ ഉപഭോക്താക്കള്‍ കരുതിപ്പോരുന്നത്.  വമ്പിച്ച കിഴിവും സൌജന്യങ്ങളും ആരും അവിടെ നിന്നും പ്രതീക്ഷിക്കുന്നുമില്ല.ഇതൊരു ഗവ.സംരംഭമാണെന്നതു തന്നെയാണ് ഇതിലുള്ള വിശ്വാസത്തിന്റെ ആധാരം.  അതായതു ഉപഭോക്താക്കളെ കീഴ്മേല്‍ മറിക്കും മട്ടിലുള്ള തീരുമാനങ്ങള്‍ അവിടെ നിന്ന് ഉണ്ടാകില്ലെന്ന കരുതലും......... മാന്യതയും  വിശ്വാസ്യതയും സ്ഥിരതയും ഉത്തരവാദിത്തവുമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും.  എന്നാല്‍ മാന്യ ഉപഭോക്താക്കളെ കഷ്ടപ്പെടുത്തും മട്ടിലാണ് ബി.എസ്.എന്.എല്‍ഓഫറുകള്‍ ഉത്സവ കാലയളവുകളില്‍ റദ്ദു ചെയ്യുന്ന നയം കൊണ്ടു വരുന്നത്. ഒരു പൊതു മേഖലാ സ്ഥാപനത്തിന്റെ സാമൂഹിക ധര്‍മ്മം അധികാരികളെ ഉപദേശിക്കേണ്ടതുണ്ടോ... ഓഫറുകളില്‍ (ആകൃഷ്ടരാക്കുക) കുടുക്കുക,  പിന്നീട്  പ്രസ്തതു ഓഫറുകള്‍  നിശ്ചിത ഉത്സവ സമയങ്ങളില്‍ റദ്ദു ചെയ്യുക, ഉപഭോക്താക്കളെ വലയ്ക്കുക എന്നിവ ആരുടെ താല്പര്യ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് , ഇപ്പോള്‍ ചില സ്വകാര്യ കമ്പ

ഉണ്ണി ആറിന്‍റെ 'വീട്ടുകാരനെ'ക്കുറിച്ച്.....

ഇമേജ്
    ഒരു ലേഖനത്തില്‍ എം.മുകുന്ദന്‍ ആഗോളവത്കരണകാലത്തെ സാഹിത്യത്തെ സംബന്ധിച്ചു വിവരിക്കുന്നുണ്ട്.  കമ്പോളതല്പരവും പ്രതിലോമപരവും അയഥാര്‍ത്ഥ കല്പനകളിലൂന്നുന്നതുമായ ആഗോളീകരണ രചനകള്‍ സാഹിത്യത്തെ വില്പനച്ചരക്കായി മാത്രം പരിഗണിക്കുന്നു.   കേവല വിനോദത്തില്‍ മാത്രമാണ് അത് ഊന്നുന്നത്.  ഇത്തരം രചനകള്‍ക്കെതിരേയുള്ള പ്രതിരോധം പ്രാദേശികസാഹിത്യം മുഖേനയും  പ്രാദേശിക കലകളിലൂടെയും നിര്‍വഹിക്കാനുള്ള ബാദ്ധ്യത എഴുത്തുകാരനുണ്ട്, അയാള്‍ സാമൂഹികാര്‍പ്പണ ചിന്ത വെച്ചു പുലര്‍ത്തുന്നയാളാണെങ്കില്‍.   നിര്‍ഭാഗ്യവശാല്‍ മലയാളത്തിലെ കഥാസാഹിത്യം ശുഭകരമായ പ്രതീക്ഷകള്‍ സമൂഹത്തിനു നല്കുന്നുണ്ടോ ?                   മലയാളത്തിലെ  മുന്‍നിര എഴുത്തുകാരുടെ രചനകളിലെല്ലാം അനിയന്ത്രിതമായ തോതില്‍ കേവല വാണിജ്യ താല്പര്യം  ഇഴചേരുന്നതു കാണാം. സക്കറിയ അടുത്ത കാലത്ത് എഴുതിയ 'റാണി' എന്ന കഥ മൂന്നാംകിട പോലുമല്ല.   എഴുതിയുള്ള തഴക്കം മാത്രമാണ് ആ കഥയെ ആകര്‍ഷകമാക്കുന്നത്.  പല മുന്‍നിര എഴുത്തുകാരും  ആഗോളവത്കരണ രചയിതാക്കളുടെ  വാണിജ്യമനോഭാവത്തിന് കേരളീയഭാഷ്യം നല്കുന്ന മട്ടില്‍ ലൈംഗികതയെ ഊഷരഭാവത്തില്‍ അവതരിപ്പിക്കുകയാണ്.  ഇതില്‍ അടുത്ത ക

ഭയം

ഇമേജ്
ഭയം അടഞ്ഞ വാതില്‍ തുറക്കുന്പോള്‍ കണ്ണില്‍  വല്ലാത്ത ഇരുട്ട് കുത്തിക്കീറുന്നു ഭയമാകുന്നു.... ഇരുളിലൊരാളൊളിഞ്ഞ്..... ഒറ്റയ്ക്ക് ഇടവഴിയില്‍ നടക്കുമ്പോള്‍ ഭയമാകുന്നു.... പിന്നിലൊരു സ്വദേശി കൊലക്കത്തി.. തറവാട്ടില്‍ അച്ഛനും അമ്മയും മാത്രം. പെയിന്‍റടിക്കാന്‍ വന്നത്  ബംഗാളി... പേടിയാകുന്നു... ഒരു അന്യസംസ്ഥാന ഇടിമുട്ടി.... ഭയത്തിന്‍റെ കൂരിരുട്ടില്‍ ഹോളിവുഡ് കണ്ട് സ്വയം മറന്ന് അല്‍ഷിമേഴ്സിന്‍റെ കയത്തില്‍ ചൂഴ്ന്നിറങ്ങി സുരക്ഷിതമല്ലാത്ത എന്‍റെ നാട്ടിന്‍റെ കെട്ട സാംസ്കാരികത്തൊണ്ടില്‍ ഇത്തിരി മയങ്ങട്ടെ...

കണ്ണൂരിനേക്കാള്‍ ഗുരുതരം കേരളത്തിലെ റോഡുകളാണ്......

ഇടുന്നു ഞാനിതാ തുടുത്ത നാക്കില, എടുത്തു വെക്കുക, വിട്ടു പോകരുതൊന്നും. വിരലുകളില്ലേ അറ്റു തെറിച്ചവ- പെറുക്കീലയോ വീണ മുത്തുകള്‍ , കളയരുതൊന്നും... കരങ്ങള്‍ ചേര്‍ത്തുവോ... മുറിവുകളാഴം തുഴഞ്ഞു പോയവ, വഞ്ചിപ്പാട്ടിന്‍ മേളം, വെറും കാനല്‍ മാത്രം. മുഖഭാവം  നോക്കൂ, വളരെ -- പൈശാചികം തുന്നി നന്നായി ചേര്‍ക്കണമില്ലേല്‍ മകനും ഭാര്യയും ഭയന്നലറുമേ... നടപ്പിലുമിരിപ്പിലും നടയെയോര്‍ത്തവന്‍ നടുക്കടലിലെ മാംസ ത്തരികളായിതാ നടുറോഡില്‍ പട്ടാപ്പകലില്‍ നഗ്നനായ്‍... .... പൊളിഞ്ഞ ഹൈവേയില്‍ അരഞ്ഞമരുന്നൂ.... അതേ വഴികളില്‍ ഇതേ ഞാനും നീയു- മതിമാത്രവേഗ നിഴലോര്‍മ്മകളായ് ചവിട്ടിത്തേച്ചൊരു മണ്‍കൂന മാത്രം....

ബിരിയാണിയെക്കുറിച്ചു തന്നെ

ഇമേജ്
           ബിരിയാണിയെക്കുറിച്ചു തന്നെ       മലയാള ചെറുകഥ നിരവധി വിമര്‍ശന നിരൂപണങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എന്നാല്‍ ആഗസ്ത് 21 ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ബിരിയാണി എന്ന ചെറുകഥ ഏററു വാങ്ങിയ വിമര്‍ശനങ്ങള്‍ അതര്‍ഹിക്കാത്തതും ഗൂഢമായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതുമാണ് എന്നു പറയാതെ വയ്യ. കഥയെഴുത്തുകാരന്റെ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുമ്പോള്‍, കഥാസ്വാദകനും സ്വാതന്ത്ര്യമുണ്ട് എന്നു പറയാതെ വയ്യ. എന്നിരുന്നാലും കഥയെ വര്‍ഗ്ഗീയതളത്തില്‍ കൊണ്ടു കെട്ടേണ്ട കാര്യം എഴുത്തുകാരനില്ലാത്തതു പോലെ എഴുത്തുകാരന്‍ ഉദ്ദേശിക്കാത്ത ലാവണത്തില്‍ കഥയെ കൊണ്ടു പോയി തളക്കേണ്ട കാര്യം വായനക്കാരനുമില്ല.  എഴുത്തുകാരന്‍ പക്ഷപാതിയല്ല എന്ന് വായനക്കാരന്‍ സ്ഥാപിക്കുന്നത് അയാളുടെ മുന്‍രചനകളെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്.        ഇവിടെ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ആണ്.  അദ്ദേഹത്തിന്റെ മുന്‍കാലരചനകളിലൊന്നും വര്‍ഗ്ഗീയാക്ഷേപം ക???ണ്ടിട്ടില്ല, ആരും അതുണ്ടെന്ന് ആക്ഷേപിച്ചിട്ടുമില്ല. എന്നാല്‍ ബിരിയാണി എന്ന കഥയെ ഒരു മാന്യവായനക്കാരന്‍ വര്‍ഗ്ഗീയവായനയ്ക്കു വിധേയമാക്കിയിരിക്കുകയാണ്. ബിരിയാ

ഭക്ഷണവും രുചിയും ഒരു വൈരുദ്ധ്യാത്മക പഠനം

ഭക്ഷണവും രുചിയും   ഒരു വൈരുദ്ധ്യാത്മക പഠനം (നാം കഴിച്ച ഭക്ഷണത്തിനനുസൃതമായ സാമൂഹിക/മാനസിക പ്രവര്‍ത്തനം നാം കാഴ്ച വെച്ചിട്ടുണ്ടാകും).        ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ മനുഷ്യന് ജീവിക്കാനും പ്രവര്‍ത്തിക്കാനും അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്. ഉപജീവിക്കാന്‍ ആവശ്യമായ പ്രാഥമിക ഘടകങ്ങള്‍ എന്ന് ഇവയെ വിളിക്കാം. പച്ച മാംസം തിന്നു കഴിയുന്ന നരന്‍ പചിച്ച മാംസം കഴിക്കാന്‍ തുടങ്ങിയത് പുരോഗതിയായി കണക്കാക്കുന്നു.  അതായത്, നമ്മുടെ പുരോഗതിയുടെ അളവുകോല്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയില്‍ വന്ന മാററങ്ങള്‍ തന്നെയാണ്.  ഇവ എപ്രകാരം നമ്മുടെ ജീവിതത്തിനവും ചിന്തയിലും മാററങ്ങള്‍ ഉളവാക്കി എന്നതു വളരെ പ്രധാനപ്പെട്ട വിഷയമാണ്.       നമ്മുടെ ഭക്ഷണവും നമ്മുടെ സംസ്‌കാരവും തമ്മില്‍ ബന്ധമുണ്ടെന്നു പറയാറു???ണ്ട്. മതപരവും ജാതീയവുമായ വേര്‍തിരിവുകള്‍ ഭക്ഷണത്തിന്റെ കാര്യത്തിലും വന്നു ചേര്‍ന്നിട്ടുണ്ട്.  സന്തോഷ് ഏച്ചിക്കാനം എന്ന ??????? കഥാകൃത്ത് പന്തിഭോജനം എന്ന കഥയില്‍ ആഖ്യാനം ചെയ്യുന്നതു പോലെ, ഭക്ഷണം പാകം ചെയ്യുന്നതിലും നിശ്ചിത ഇനം ഇഷ്ടപ്പെടുന്നതിലും ഉള്ള വൈദഗ്ദ്യം നോക്കി ജാതിയേത് എന്നു നിശ്ചയ

പാക്കിസ്ഥാന്റെ ആക്രമണത്വര

            പാകിസ്ഥാന്റെ ആക്രമണത്വര         1947 ല്‍ ഇന്ത്യയില്‍ നിന്നും വേറിട്ട് പോകുന്നതോടൊപ്പം, കടുത്ത വിദ്വേഷവും പകയും പാകിസ്ഥാനെ വിടാതെ പിടികൂടിയെന്നുള്ളത് വാസ്തവമാണ്. ഇന്ത്യയെ സ്‌നേഹിക്കാന്‍ പറ്റാത്ത ഒരു മനസ്സ് പാക് ഭരണകൂടത്തിലതിവര്‍ത്തിക്കുന്നുണ്ട്. ഒരിക്കലും ഇന്ത്യയെപ്പോലെ വ്യവസ്ഥാപിതവും ജനാധിപത്യത്തിലധിഷ്ഠിതവുമായ ഭരണകൂടമോ രാഷ്ട്രതാല്പര്യമോ പാകിസ്ഥാനില്‍ ഉണ്ടായിട്ടില്ല. സൈനിക അട്ടിമറികളുടെയും ജനകീയ കലാപങ്ങളുടെയും നാടാണത്. അതുകൊണ്ടുതന്നെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന് വിശ്വാസയോഗ്യമായ ഒരു നടപടിയും അവരില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല.         ലിയാഖത്ത് അലിഖാന്‍ മുതല്‍ നവാസ് ഷെരീഫ് വരെയുള്ള പ്രധാനമന്ത്രിമാരുടെ ചരിത്രം അതാണു പറയുന്നത്. പട്ടാള അട്ടിമറികളും, മന്ത്രിസഭകളെ പിരിച്ചു വിടലുകളും നിത്യസംഭവങ്ങളാണ്. അതിനാല്‍ ഐ.എസ്.ഐ പോലുള്ള ചാരസംഘടനകളുടെയും പട്ടാളത്തിന്‍രെയും താല്പര്യം എപ്പോഴും ഭരണാധികാരിക്ക് മുഖവിലക്കെടുക്‌കേണ്ടി വരുന്നു. അതോടൊപ്പം ശക്തമായ മതനിയന്ത്രണങ്ങള്‍ക്കുള്ളിലാണ് അത് നിലകൊള്ളുന്നതും. ജനാധിപത്യത്തിനായി എന്തു നിലപാടെടുത്താലും ഇതി

ജാതിക്കുമ്മിയുംകെ.പി.കറുപ്പനും

For reading he full text follow the link ജാതിക്കുമ്മിയുംകെ.പി.കറുപ്പനും                          ജാതിക്കുമ്മി'യിലെ പ്രാദേശികചരിത്രാവബോധം         'ജാതിക്കുമ്മി'യുടെ രചനയിലൂടെ കെ.പി.കറുപ്പന്‍ ദളിതവിഭാഗത്തിന്റെ പ്രാദേശിക സ്വത്വം ഉയര്‍ത്തിപ്പിടിക്കുകയാണ്. പ്രാദേശികമായ എല്ലാ ചരിത്രനിര്‍മ്മിതികളില്‍ നിന്നും പടിയിറക്കപ്പെടുന്ന ദലിതനെ ചരിത്രവത്കരിക്കുക എന്ന സാമൂഹികധര്‍മ്മം അദ്ദേഹം നിറവേററുന്നു.  പിന്നോക്ക വിഭാഗത്തെ പ്രതിനിധാനം ചെയ്തുകൊണ്ടണവേറിട്ടധ്വനി കറുപ്പന്‍ പുറപ്പെടുവിക്കുന്നു. 'ഉദ്യാനവിരുന്ന് 'എന്ന കാവ്യത്തിലൂടെയും, 'ബാലാകലേശം' എന്ന നാടകത്തിലൂടെയും ജാതീയമായ തരംതിരിവിനെതിരേയും അവഹേളനത്തിനെതിരേയും  അദ്ദേഹം ശബ്ദമുയര്‍ത്തി. പിന്നോക്കവര്‍ഗ്ഗത്തിന് ചരിത്രപരതയില്ല എന്ന സവര്‍ണ്ണ അഭിമതങ്ങളെ വെല്ലുവിളിക്കുകയാണ് തന്റെ കാവ്യങ്ങളിലൂടെ കറുപ്പന്‍ ചെയ്യുന്നത്.         'ജാതിക്കുമ്മി'ശങ്കരാചാര്യരും പുലയനും തമ്മില്‍ നടന്ന ജ്ഞാനസംവാദത്തെ മുന്‍നിര്‍ത്തിയുള്ളതാണ്. ഇതിനെ അടിസഥാനമാക്കി  തോററവും തെയ്യവും  ഉള്ള നാടാണ് നമ്മുടേത്. ഉന്നതജാതിക്കാരോടു പറയേണ്ട ഉജ്