പോസ്റ്റുകള്‍

ഉണ്ണുനീലി പാഠഭാഗം 36 - 50

  [ കണ്ണൂർ സർവകലാശാലാ 2019 സിലബസ്സ് പരിഷ്‌കരണത്തിൽ നാലാം സെമസ്റ്റർ മലയാളം മെയിൻ വിദ്യാർത്ഥികൾക്ക് പഠിക്കാനായി തീരുമാനിച്ച ഉണ്ണുനീലിസന്ദേശം പൂർവഭാഗത്തിലെ 36-50 വരെയുള്ള ശ്ലോകങ്ങളുടെ വ്യാഖ്യാനം.] ശ്ലോകം - 36. [എന്റാൽ കേൾപ്പൂ… അർത്ഥാന്തരാണി ] നായികയുടെ - ഉണ്ണുനീലി - കടുത്തുരുത്തിയിലെ വീടുവരെയുള്ള മാർഗ്ഗവർണ്ണന ആരംഭിക്കുന്നു.  പദാർത്ഥം: നവരം - നിശ്ചയം വാട്ടം - സന്ദേഹം ആ കടത്തേത്തലാന്തം - കടത്തേത്തല വരെ. [നായകൻ സന്ദേശഹരനായ ആദിത്യവർമ്മയ്ക്ക് വഴി പറഞ്ഞു കൊടുക്കുകയാണ്.   സന്ദേശഹരൻ യാത്ര തിരിക്കേണ്ട ശുഭമുഹൂർത്തം ആഗതമായിരിക്കുന്നു]. സാരം: ഇവിടെ നിന്നും മറ്റേതലയ്ക്കൽ - കടുത്തുരുത്തി - എത്തുന്നതുവരെയുള്ള വഴിയും സുന്ദരീരത്നത്തെ അറിയിക്കാനുള്ള സന്ദേശവും ഞാൻ പറഞ്ഞുതരാം. അത് ഏറ്റവും നന്നായി, ദൃഢമായി അറിയുന്നവർക്കു പോലും കാര്യങ്ങളുടെ നിജസ്ഥിതി ഒന്നുകൂടി കേട്ടാൽ മനസ്സിന്റെ വിവശത അകലും. പിന്നെ മറ്റു ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും. ശ്ലോകം 37. [ നാഭീപത്മം നിഖിലഭുവനം …. നമ്മുടെ തമ്പിരാനെ] ഈ ശ്ലോകം വിഷ്ണുവർണ്ണനയാണ്.  പദാർത്ഥം: ഞാറു പെയ്ത - സൃഷ്ടിച്ച ആത്മയോനി - തനിക്കു താൻകാരണമായവൻ സാരം: ന...

ഉണ്ണുനീലിസന്ദേശവും സന്ദേശകാവ്യപ്രസ്ഥാനവും

        ചമ്പുവെന്ന പോലെ സംസ്കൃതസാഹിത്യത്തിൽ നിന്ന് മലയാളത്തിൽ പറിച്ചു നടപ്പെട്ട സാഹിത്യപ്രസ്ഥാനമായാണ് സന്ദേശകാവ്യങ്ങളെ കണക്കാക്കുന്നത്. കാളിദാസന്റെ മേഘസന്ദേശമാണ് സന്ദേശകാവ്യങ്ങളുടെ ആദിമാതൃക. ഇതിഹാസകൃതികളായ രാമായണത്തിലും മഹാഭാരതത്തിലുമൊക്കെ സന്ദേശങ്ങൾക്കും സന്ദേശഹരന്മാർക്കുമുള്ള പ്രാധാന്യം വ്യക്തമാക്കുന്ന കഥാ സന്ദർഭങ്ങളുണ്ടെന്നു കാണാവുന്നതാണ്. ലങ്കാപുരിയിൽ അശോകവനത്തിലിരിക്കുന്ന സീതയെ രാമനിർദ്ദേശപ്രകാരം ഹനുമാൻ ചെന്നു കാണുന്നതും സന്ദേശവും അടയാളവും കൈമാറുന്നതാണല്ലോ ഹനൂമദ്ദൂത്. അതിന്റെ പ്രചോദനമാകാം പ്രേമലോലുപനായ യക്ഷന്റെ വിരഹാകുലമായ ശാരീരിക-മാനസികാവസ്ഥയ്ക്കനുയോജ്യമായ ഭാവനാ നിഷ്ഠമായ കഥ മെനഞ്ഞെടുക്കാൻ കാളിദാസനെ പ്രേരിപ്പിച്ചത്.  മേഘസന്ദേശം അടിമുടി ഭാവനാധിഷ്ഠിതമാണ്. രാമഗിരിയിലുള്ള യക്ഷന്റെ വികാരവിചാരങ്ങൾ, പ്രകൃതിയോടുള്ള സമരസപ്പെടലുകൾ, ഹൃദയാവർജ്ജകമായി മഹാകവി കാളിദാസൻ അവതരിപ്പിച്ചിരിക്കുന്നു. സംസ്കൃതസന്ദേശകാവ്യങ്ങളുടെ മാതൃകയായി മേഘസന്ദേശത്തെ കരുതുന്നെങ്കിലും അതിന്റെ ഭാവനാത്മകത പിന്തുടരാൻ പിൻഗാമികൾക്ക് സാധിച്ചില്ല. മണിപ്രവാളത്തിലുള്ള സന്ദേശകാവ്യങ്ങൾ സംസ്കൃതസന്ദേശകാവ്യങ്ങളെ...

പ്രതിബോധത്തിന്റെ സൗന്ദര്യശാസ്ത്രം - കെ.സി. നാരായണൻ

പ്രതിബോധത്തിന്റെ സൗന്ദര്യശാസ്ത്രം - കെ.സി. നാരായണൻ [മുഖ്യാശയങ്ങൾ] (കണ്ണൂർ സർവകലാശാലാ ഒന്നാം സെമസ്റ്റർ മെയിൻ മലയാളം - പരിസ്ഥിതി, ദളിത്, ലിംഗപഠനങ്ങൾ) 1. പ്രതിബോധത്തിന്റെ സൗന്ദര്യശാസ്ത്രം എന്ന ലേഖനം എഴുതിയത് ചിന്തകനായ കെ.സി.നാരായണൻ ആണ്. പ്രതിബോധം എന്ന വാക്കിന് മുഖ്യമായും തിരിച്ചറിവ് എന്നർത്ഥം. [ഇവിടെ നിലനില്ക്കുന്ന സാമാന്യബോധത്തിന് എതിരായ പാഠം എന്ന വിശദീകരണം നല്കാം.] പരിസ്ഥിതി സൗന്ദര്യശാസ്ത്രം പുതിയ സാഹിത്യ പദ്ധതിയാകയാൽ അതിന്റെ അതിരുകൾ കണ്ടെത്താനും സാഹിത്യത്തിൽ ഇതിന്റെ സ്വാധീനം വിശകലനം ചെയ്യാനുമുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. 2. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയുന്നു. അതിനെ ആവോളം കവർന്നെടുക്കുന്നു. പ്രകൃതിയുടെ നാഥനാണ് താൻ എന്ന് മനുഷ്യൻ ഭാവിക്കുന്നു. ആധുനിക പരിഷ്കാരത്തിന്റേതായ ഈ പ്രകൃതി വീക്ഷണം രൂപം കൊണ്ടിട്ട് 400 വർഷം മാത്രമേ ആയുള്ളൂ. 3. ബലപ്രയോഗത്തിലൂടെയും അസമത്വത്തിലൂടെയും കണ്ണ് കെട്ടിയ വ്യാപനത്തിലൂടെയും ലോകത്തിലെ ഒരേയൊരു പരിഷ്കൃതിയെന്ന മട്ടിൽ ലോകമാകെ പരന്നിരിക്കുകയാണ് ആധുനിക പരിഷ്കാരത്തിന്റെ പ്രകൃതിവീക്ഷണം. 4. പ്രാരംഭം മുതൽ ഈ മനോഭാവത്തെ എതിർക്കുന്ന, ചൂഷണപരവും അധീശത്വപരവുമായ പ്രകൃതിവീക്ഷണമ...

രാമച്ചി : വിനോയ് തോമസ്

  കണ്ണൂർ ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശിയായ വിനോയ് തോമസിന്റെ മനോഹരമായ കഥയാണ് രാമച്ചി. പാരിസ്ഥിതികാവബോധത്തിന്റെ ആവശ്യകത ആ കഥ വിളിച്ചുപറയുന്നു. കരിക്കോട്ടക്കരി എന്ന നോവലിലൂടെയാണ് വിനോയ് തോമസ് ശ്രദ്ധേയനാകുന്നത്. പുറ്റ്, രാമച്ചി മുതലായ കൃതികളും പ്രശംസ പിടിച്ചുപറ്റി. തന്റെ നാട് ഒരു കിണറാണെന്ന് വിനോയ് തോമസ് രാമച്ചിയുടെ ആമുഖത്തിൽ പറയുന്നു. "എത്ര കഥയിൽ കോരിയാലും തീരാത്ത ജീവിതങ്ങളുമായി അതങ്ങനെ നിറഞ്ഞു തുളുമ്പാതെ സാധാരണമായി കിടക്കുന്നു "വെന്ന് അദ്ദേഹം എഴുതുന്നു. വളരെ സൂക്ഷ്മതയോടെയും മിതത്വം പാലിച്ചുമാണ് വിനോയ് തോമസ് കഥാഖ്യാനം നിർവഹിക്കുന്നത്. രാമച്ചിക്കെഴുതിയ അവതാരികയിൽ പ്രസിദ്ധ കഥാകൃത്ത് എൻ.പ്രഭാകരൻ വിനോയ് തോമസിന്റെ കഥകളെ പ്രശംസിക്കുന്നു. വിനോയ് തോമസിന്റെ കഥകൾ നല്കുന്ന വായനാനുഭവത്തെ വിശുദ്ധം എന്നാണ് എൻ.പ്രഭാകരൻ വിശേഷിപ്പിക്കുന്നത്. എൻ. പ്രഭാകരൻ എഴുതുന്നു: "വിനോയ് തോമസ് തന്റെ കഥകൾക്കാവശ്യമായ വിഷയങ്ങൾ ക്ലേശിച്ച് കണ്ടെത്തുന്ന എഴുത്തുകാരനല്ല. കഥാപാത്രങ്ങൾ അവരുടെ ജീവിതപരിസരങ്ങളുമായി ഇങ്ങോട്ടുവന്ന് എഴുത്തുകാരനുമായി ആത്മബന്ധം സ്ഥാപിച്ച് തങ്ങളെക്കുറിച്ച് പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്...