പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഹാബലിയുടെ ഔന്നത്യം

ഇമേജ്
കുനിയേണ്ടതു വാമനത്വം തന്നെ ................................ഗണേശന്‍ വി           തൃക്കാക്കര ക്ഷേത്രത്തില്‍ വാമനമൂര്‍ത്തി പ്രതിഷ്ഠയാണുള്ളത്. വാമനന്‍  പ്രതിഷ്ഠയായുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കാക്കര. വാമനമൂര്‍ത്തി തന്നെയാണ് തൃക്കാക്കരയപ്പന്‍. ഓണമാണ് ഇവിടത്തെ പ്രധാന ഉത്സവം. അസുരചക്രവര്‍ത്തിയായ മഹാബലിയോട് അസൂയ പൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനെ സമീപിച്ച് ഭവിഷ്യത്തുകള്‍ ബോദ്ധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഇടപെട്ടു നടത്തിയ ചവിട്ടിത്താഴ്ത്തലാണ് ഓണമായത്. അന്ന് മഹാബലി വരുമെന്നും കേരളീയരുടെ സംതൃപ്തിയും സുഖവും കണ്ട് സന്തുഷ്ടനായി തിരികെപ്പോകുമെന്നുമാണ് വിശ്വാസം. പുരാണങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാല്‍  ഏറ്റവും വലിയ കുടില തന്ത്രശാലികളും അക്രമികളുമാണ് ദേവന്മാര്‍. എന്തൊക്കെയാണോ ദേവത്വമായി കരുതുന്നത്, അതൊന്നും തീരെ അവകാശപ്പെടാനില്ലാത്ത ഇന്ദ്രനാണ് അവരുടെ നേതാവ്. സ്വന്തം കസേല സുരക്ഷിതമാക്കുകയെന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതു സാധിക്കുന്നതിനായയി എന്തു കുതികാലുവെട്ടും നടത്തും.  സന്മാര്‍ഗ്ഗികത, വീര്യം, സാധുക്കളോട് അലിവ്, ദുഷ്ടന്മാരോട് ദൌഷ്ട്യം, സത്യനിഷ്ഠ, ധര്‍മ്മബോധം മ

പ്രേമലേഖനം: ബഷീർ

ഇമേജ്
കേശവന്‍ നായരും സാറാമ്മയും ബഷീറും പ്രേമലേഖനത്തിൻ്റെ എഴുപത്തഞ്ചാം പിറന്നാളും............................................................... ഗണേശന്‍ വി           ബഷീറിന്‍റെ പ്രേമലേഖനം ഏതു മലയാളിയും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ്. പ്രത്യേകിച്ചും ഇന്നത്തെ മതാധിപത്യ കാലഘട്ടത്തില്‍. 1942 ല്‍ ബഷീര്‍ പ്രേമലേഖനം രചിക്കുമ്പോള്‍ നവോത്ഥാന സമരങ്ങളും ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റു പാര്‍ട്ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനവും സംയുക്തമായി തീര്‍ത്ത ദേശീയൈക്യത്തിന്‍റേയും മതനിരപേക്ഷതയുടേയും സമത്വചിന്താഗതിയുടേയും ആശയതലം പിന്തുണ നല്കിയിരുന്നു. എന്നിട്ടും അന്നത്തെ യാഥാസ്ഥിതികരും ഭരണകൂടവും അതിനെ ശ ക്തമായി എതിര്‍ക്കുകയും കൃതി നിരോധിക്കപ്പെടുകയും ചെയ്തു. ഇന്ന് മേല്പറഞ്ഞ എല്ലാ പ്ളാറ്റ്ഫോറങ്ങളും ദുര്‍ബലമാവുകയോ അയവുള്ളതാവുകയോ ചെയ്തിരിക്കുന്നു. അത് മതശക്തികള്‍ക്കും വിഘടനവാദികള്‍ക്കും വര്‍ഗ്ഗീയവാദികള്‍ക്കും വളരാനുള്ള ഇടം സമ്മാനിക്കുകയും ചെയ്തിരിക്കുന്നു.   കേശവന്‍നായര്‍ എന്ന ഹിന്ദു നായറിനും സാറാമ്മ എന്ന ക്രിസ്ത്യാനി യുവതിക്കും ഷെയര്‍ ചെയ്യാന്‍ സാധിക്കാത്ത ഒരു ജീവിത പൊതുമണ്ഡലം ഇവിടെ ഉരുത്തിരിച്ചെടുത്തുവെന്ന

പശതിന്നുന്ന മലയാളി- ഭക്ഷണശീലങ്ങളില്‍ വന്ന മാറ്റം

ഇമേജ്
   പശതിന്നുന്ന മലയാളി        ഒരു ജനതയുടെ മനസ്സും ശരീരവും സന്തുലിതമായി പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തിന്റെ/നാടിന്റെ കര്‍മ്മനിരതയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണ്.  ഭക്ഷണം വ്യക്തിയുടെ മനസ്സിനെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നു.  അത് പകരുന്ന ഊര്‍ജ്ജമാണ് രാജ്യപുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായമാകുന്നത്.  ശ്രേയസ്സുള്ള കുടുംബത്തെ പുരോഗതിയുടെ മാനകമായി അംഗീകരിക്കുന്നുണ്ട് പല വികസിതരാജ്യങ്ങളും.  എന്നാല്‍ നമ്മുടെ രാജ്യത്തു ലഭിക്കുന്നതും കഴിക്കണം എന്ന് നാം ആഗ്രഹിക്കുന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങളൊക്കെ സുരക്ഷിതം തന്നെയാണോ?  ചിന്തിച്ചാല്‍, അല്ല എന്നു മറുപടി പറയേണ്ടിവരും.  സുരക്ഷിതം അല്ലെന്നു മാത്രമല്ല, മാരകരോഗങ്ങള്‍ക്ക് നമ്മെ അടിപ്പെടുത്തുന്നവ കൂടിയാകുന്നു, മായവും പോഷകരാഹിത്യവും കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍.  ഇതിനെക്കുറിച്ചു അല്പം കാര്യങ്ങള്‍ പരാമര്‍ശിക്കാനാണ് ഉദ്ദേശിക്കുന്നത്.        കാലം ഏറെ മാറിയിരിക്കുന്നു. മനുഷ്യന്റെ ഇഹലോകവാസത്തിന് അവശ്യഘടകങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ ഇന്ന് പുരോഗതിയുടെ അളവുകോലായി മാറിയിരിക്കുന്നു.  ആരോഗ്യകരമായ ഭക്ഷണവ

അഗ്നിയായ്...ഓ എന്‍ വി യെക്കുറിച്ച്

ഇമേജ്
        മലയാളകവിത വളര്‍ച്ചയുടെ ശൃംഗങ്ങള്‍ കീഴടക്കുമ്പോള്‍ അതിന്നു നേതൃത്വം നല്കിക്കൊണ്ട് കവിതയുടെ സാമൂഹിക പ്രതിബദ്ധത ഉച്ചൈസ്തരം ഉദ്‌ഘോഷിച്ച കവിയാണ് ഒ.എന്‍.വി.കുറുപ്പ്. ഭാരതം സ്വാതന്ത്ര്യം നേടുന്ന സന്ദര്‍ഭത്തില്‍ പതിന്നാറു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഒ.എന്‍.വി. കാവ്യലോകത്തില്‍  അതിന്നു മുമ്പേ തന്റെ ആഗമനം വിളിച്ചോതിയിരുന്നു. പുരോഗമന പ്രത്യയശാസ്ത്രത്തോടുള്ള അഭിനിവേശം അദ്ദേഹത്തിന്റെ ആദ്യകാലകവിതകളെ വിപ്‌ളവപ്രക്ഷുബ്ധമാക്കി. സമൂഹത്തോടും സാഹിത്യത്തോടുമുള്ള തന്റെ കടപ്പാട് വിളിച്ചറിയിക്കാനാണ് ഓരോ കവിതയിലൂടെയും അദ്ദേഹം ശ്രമിച്ചത്. അതിന്നായി രൂപംകൊണ്ട പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു, അദ്ദേഹം. ആദ്യമെഴുതിയ കവിത 'മുന്നോട്ട്'- അതില്‍ തന്നെ കവിയുടെ പുരോഗമനവീക്ഷണം ആരംഭിക്കുന്നു. കറകളഞ്ഞ മാനവികവീക്ഷണവും സോദരപ്രേമവും കവിതയാക്കിയ ഒ.എന്‍.വി.യുടെ പുരസ്‌കാര പൂര്‍ണ്ണിമയ്ക്കര്‍ഹമായ ആദ്യകവിത 'അരിവാളും രാക്കുയിലും' എന്നതായിരുന്നു. ജീവിതം എന്നു പറയുമ്പോള്‍ സ്ഥൂലജീവിതം മാത്രമല്ല ഉള്ളത്. സ്ഥൂലജീവിതത്തിലാണ് പിറന്നനാളിന്റെയൊക്കെ പ്രസക്തി കാണാവുന്നത്. അതിന്നുമപ

ഭാഷ ഇന്ന്- ചില ചിന്തകള്‍

ഇമേജ്
         ഭാഷ ഇന്ന് - ചില ചിന്തകള്‍                                                               ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പതിക്കുന്നതിന്റെ തീവ്രത ലോകരാജ്യങ്ങള്‍ അനുഭവിച്ചു വരികയാണ്. ലോകത്തിന്റെ അതിരുകളെയും പരിധികളെയും മായ്ച്ചു കളഞ്ഞ് വിശാലവും സ്വതന്ത്രവുമായ വാണിജ്യസാമ്രാജ്യം പടുത്തുയര്‍ത്താനുള്ള തത്രപ്പാടിലാണ് വികസിതരാജ്യങ്ങളും, അവിടങ്ങളിലെ 'പുകള്‍പെറ്റ' കുത്തകകളും. ഈ സാഹചര്യത്തില്‍ സംതൃപ്തരും കൂടുതല്‍ വ്യാപനവ്യഗ്രരുമായ കുത്തകകളുടെ കൊതിയില്‍ വിരണ്ടു നില്ക്കുകയാണ് മൂന്നാം ലോകരാജ്യങ്ങളിലെ പൗരന്മാരും കലാ സാഹിത്യ സാംസ്‌കാരികച്ചേരുവകളും. കോര്‍പ്പറേറ്റു താല്പര്യങ്ങള്‍ക്ക് കൂട്ടു നില്ക്കുന്ന ഭരണകൂടം തങ്ങളുടേതല്ലെന്ന തിരിച്ചറിവ് ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ഉള്ള സാധാരണക്കാരെ പ്രബുദ്ധരാക്കി. പലവട്ടം അവര്‍ ഭരണകൂടങ്ങളെ താക്കീതു ചെയ്യുകയും നിക്ഷിപ്ത താല്പര്യങ്ങള്‍ക്കെതിരായി വിധിയെഴുതുകയും ചെയ്തു. പക്ഷേ, ആഗോളീകരണ നയങ്ങള്‍ സൃഷ്ടിച്ച ബാദ്ധ്യതകളില്‍ നിന്നും രക്ഷപ്പെട്ടു പോരാന്‍ ഇനിയും അവര്‍ക്കു സാധിച്ചിട്ടില്ല.        സാമ്പത്തിക- സാമൂഹി

പരിശീലകനെന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്?

               ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശുഭകരമായ ഒരു കാലഘട്ടത്തില്‍ കൂടിയല്ല കടന്നു പോകുന്നത്.   വിവാദങ്ങളും കലഹങ്ങളും ടീമിന്‍റെ കൂടെത്തന്നെയുണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന അവസ്ഥ ഇന്ത്യന്‍ ക്രിക്കറ്റിന് വന്നു ചേര്‍ന്നത് നല്ലതിനല്ലെന്ന് കടുതല്‍ക്കൂടുതല്‍ സമൂഹത്തിന് ബോദ്ധ്യപ്പെട്ടു കൊണ്ടിരിക്കുന്നു.  പണത്തിനു മീതേ പരുന്തും പറക്കില്ലെന്നുള്ള ചൊല്ല് അന്വര്‍ത്ഥമാക്കി ക്കൊണ്ട് അതു മുന്നോട്ടു പോയ്ക്കൊണ്ടി രിക്കുകയാണ്.                  അനില്‍ കുംബ്ളെ എന്ന, വിവാദങ്ങളില്‍ നിന്നും  എന്നും ഒഴിഞ്ഞു നിന്ന  മാന്യനായ ക്രിക്കറ്റര്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായിട്ട് കുറച്ചു മാസങ്ങളായി. ടീമിന്‍റെ ദുഷ്പ്രവണതകളെ നിയന്ത്രിക്കാനും നല്ലതു പറഞ്ഞുകൊടുക്കാനും നിയുക്തനായ ആ മാന്യദേഹത്തോട് ശരിയായ സമീപനമല്ല ടീം ക്യാപ്റ്റന്‍ സ്വീകരിച്ചിട്ടുള്ളത്.  അത്തരം പ്രവൃത്തികള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് ഇന്ത്യന്‍ ക്രിക്കറ്റ്ടീമിന്‍റെ മാനേജ്മെന്‍റും സ്വീകരിച്ചിട്ടുള്ളതെന്നതിനാല്‍  പരിശീലക  സ്ഥാനം രാജിവെക്കാന്‍      അദ്ദേഹം നിര്‍ബന്ധിതനായിരിക്കുകയാണ്.

വായനയുടെ പാഠങ്ങള്‍

ഇമേജ്
  ഒരാള്‍ വായിക്കുന്നു എന്നു പറയുമ്പോള്‍ അയാള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അര്‍ത്ഥമാക്കേണ്ടത്. പ്രവര്‍ത്തിക്കുന്നുവെന്നുള്ളത് ജീവിക്കുന്നുവെന്നതിന്‍റെ അടയാളവും.  അപ്പോള്‍, വായന ജീവിതത്തെ അടയാളപ്പെടുത്തുന്ന മാസ്മരിക പ്രതിഭാസമാണ്.  അതിന്‍റെ  വക്താക്കളാകാന്‍ ആവശ്യമായിട്ടുള്ളത് അക്ഷരജ്ഞാനവും  പുസ്തകങ്ങളുമാണ്.  വായനയുടെ  ഉപകരണം  പ്രഥമമായും  അക്ഷരജ്ഞാനം  തന്നെ. വായിക്കുമ്പോള്‍ സമൂഹത്തോട് അടുക്കുകയാണ് ചെയ്യുന്നത്. വായിക്കുന്നവന്‍ സമൂഹത്തെ അറിയുന്നു.  ഒരാള്‍ വായിക്കുന്നുണ്ടെങ്കില്‍  സമൂഹത്തിന് ധൈര്യപ്പെടാം, ആ വ്യക്തി സാധാരണഗതിയില്‍ സമൂഹത്തിന്  ഉപദ്രവകാരിയായിരിക്കില്ല - ഗുണം മാത്രമേ പ്രവര്‍ത്തിക്കൂ. ഇതാണതിന്‍റെ അടിസ്ഥാനം.   പുസ്തകത്തില്‍ എവിടെയൊക്കെയോ  നന്മ പരത്തുന്ന പൂത്തിരികള്‍ ഉണ്ട്.  നന്മയുടെ  ആവരണവും  ജ്ഞാനത്തിന്‍റെ വെളിച്ചവുമാണ് ഒരു പുസ്തകം. ഒരു കൃതിയുടെ വായനക്കാരന്‍ സമൂഹത്തെ തന്‍റെ സാന്നിദ്ധ്യം അറിയിക്കുന്നു.  മഹാഭാരതവും  രാമായണവും ഇതിഹാസങ്ങളാണ്.  ഇതിഹാസങ്ങള്‍, ഇവിടെ  ഇപ്രകാരം സംഭവിച്ചുവെന്നതിന്‍റെ പ്രമാണങ്ങള്‍ മാത്രമല്ല, ത്യാഗവും സ്നേഹവും സന്താപവും സന്തോഷവും ജ്ഞാനവും മൂല്യവ