ഓര്‍മ്മയില്ലാത്തവര്‍ (കവിത)

ഓര്‍മ്മയുണ്ടോ ?
മുംബൈയിലെ തെരുവില്‍
രക്തം ഓടയിലേക്കൊഴുകിയും
മംസം കരിഞ്ഞും
പുകഞ്ഞും വെന്തുമണത്തും
കാക്കകളും പട്ടികളും
രുചിച്ചും രുചിക്കാതെയും പോയ
ആ ദിനങ്ങള്‍ ?

മകനു കളിപ്പാട്ടം മേടിക്കണം,
മകള്‍ക്ക് ഉടുപ്പുവാങ്ങണം ,
പ്രായമായ പിതാവിന് കുഴമ്പു വാങ്ങണം,
ഭാര്യയെ കാത്തു നില്ക്കുന്നയാള്‍...
വര്‍ത്തമാനിക്കുന്നവര്‍...
തമാശകള്‍...
കൊഞ്ചലും കിണുങ്ങലും
വഴിയോര യാത്രക്കാര്‍.......

ഹിന്ദുവും മുസ്ളീമും,
ക്രിസ്ത്യനും സിക്കും...
മതം പറയാതെ ജാതി നോക്കാതെ
ആ തെരുവില്‍ ഉണ്ടായിരുന്നല്ലോ.

എല്ലാം തകര്‍ത്തില്ലേ...
കുബുദ്ധികള്‍,
ഒററ സ്ഫോടനത്തില്‍
എല്ലാം പുകച്ചില്ലേ ?

എന്നിട്ടും നിങ്ങള്‍,
തൂക്കിലേറിയവനു
നീതി കിട്ടിയില്ലെന്നു പറയുന്നു,
എന്താ..... ചിറകു കരിഞ്ഞ്
ദേഹം കത്തി
ഉയിരു ചിതറിയ
പാവങ്ങള്‍ക്കു കിട്ടിയോ നീതി ?

നീതി ...!!
മോഹങ്ങളും  ദാഹങ്ങളും
എല്ലാ പ്രതീക്ഷകളും
ഒറ്റ സ്ഫോടനത്തില്‍ തകര്‍ത്തില്ലേ ?

അപ്പോഴും നിങ്ങള്‍ സംസാരിക്കുന്നത്
തൂക്കിലേറ്റപ്പെട്ടവനെക്കുറിച്ച്...
അവനെക്കുറിച്ചു മാത്രം...
നീതി തോറ്റു...
ഭരണകൂടം തോറ്റു...

നിര്‍ത്തൂ, നിങ്ങടെ അസംബന്ധ ജല്പനങ്ങള്‍...
പോകൂ... ആ തെരുവിലൊഴുകിയ ചോര കാണൂ...
നോക്കൂ, ഇപ്പൊഴും ഉണങ്ങാത്ത പച്ചമാംസം കാണും....

കപട പരിഷ്കൃതരേ...
പോകൂ... ആ തെരുവിലൊഴുകിയ ചോര മണത്തു നോക്കൂ...









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ