മീഡിയ, മെമന്‍, പിന്നെ രാഷ്ടീയക്കാരും... (കാഴ്ചപ്പാട്)

     1993    ലെ   കേസില്‍   യാക്കൂബ് മെമനെ   തൂക്കിലേറ്റി.   267 പേരാണ്   മുംബൈ സ്ഫോടനത്തില്‍   ചിതറിത്തെറിച്ചത്. മുഷ്താഖ് (ടൈഗര്‍) മെമന്‍,   ദാവൂദ് ഇബ്രാഹിം    എന്നിവരെ പിടികിട്ടാനുണ്ട്.   കൂട്ടാളികളായ മറ്റു ചിലരെയും. 
  ഇത്   അനിവാര്യമായ   ശിക്ഷയാണ്,   രാജ്യത്തെ വെല്ലുവിളിച്ച് ,    തെരുവില്‍   മാംസവും ചോരയും നിറച്ചവരെ മാതൃകാപരമായി   ശിക്ഷിക്കണം.   ആസൂത്രണത്തില്‍   പങ്കെടുക്കുക   വഴി   മെമന്‍   ഗുരുതരമായ കുറ്റം ചെയ്തിട്ടുണ്ട്.   എന്നാല്‍   ഇവിടത്തെ പാര്‍ട്ടികള്‍   എത്ര ബാലിശമായ നിലപാടാണ്   എടുക്കുന്നത് എന്നത്   ആശ്ചര്യപ്പെടുത്തുന്നു.     ഇത്തരം   കുറ്റവാളികളെപ്പോലും   പിന്തുണക്കാനും    അവര്‍ക്കായി    മീഡിയായില്‍   വാദിക്കാനും   ആളുകള്‍ ഉണ്ടത്രെ.     ഒരു പത്രം രാവിലെ     പുറത്തിറങ്ങിയത്    മെമന്റെ    ജയില്‍ ജീവിതത്തിലെ    ശാന്തതയും പെരുമാറ്റവും  പ്രതിപാദിച്ചാണ്. ഒന്നാം പേജിലും,  പതിനൊന്നാം പേജിലും    മെമന്റെ നന്മകള്‍.... എഡിറ്റോറിയല്‍ പേജില്‍   ഗംഭീരമായ ലേഖനം.    ഇതൊക്കെ മുന്പേ    തന്നെ ആകാമായിരുന്നില്ലേ ... ജയിലില്‍ കിടക്കുന്ന   വാര്‍ത്തയും ശിക്ഷ   ടാഡാ  കോടതി   വിധിച്ചതും    സുപ്രീം കോടതി കേസെടുത്തതും   ഒക്കെ രണ്ടു   ദിവസം മുന്പു   മാത്രമാണോ    ' മനുഷ്യസ്നേഹികള്‍'     അറിയുന്നത് ?   ഏതു    തീവ്രവാദിയിലാണ്  നന്മയും ശാന്തതയും   കാണാന്‍ സാധിക്കാത്തത്    ?     മനുഷ്യ സഹജമാണ്  അതൊക്കെ....  മൃദുലഭാവങ്ങള്‍    ഇല്ലാത്ത മനുഷ്യരുണ്ടോ .?... ഹിറ്റ്ലരുടെ സഹജീവി സ്നേഹത്തിനും വാത്സല്യത്തിനും ധാരാളം ഉദാഹരണങ്ങള്‍   ഉണ്ട്.    ഹിറ്റ്ലര്‍     നല്ലവനെന്ന് പറയാന്‍ കഴിയുമോ ....?     ഇത്രയും കാലം മെമന്‍ ജയില്‍ വാസം അനുഷ്ഠിച്ചപ്പോഴും,   2006 ല്‍    ടാഡാകോടതി  , വധശിക്ഷ വിധിച്ചപ്പോഴും കാട്ടാത്ത   സ്നേഹം ഇപ്പോഴെന്തേ ?     നാട്ടില്‍ എത്രയോ   പരമകാരുണികരായ    ആള്‍ക്കാര്‍    മരണത്തിനു കീഴ്പ്പെട്ടിരിക്കുന്നു  .... അവരോടില്ലാത്ത   താത്പര്യം പത്രം എന്തിന്   മെമനോടു    കാട്ടുന്നു ?       ശകലിത ശരീരികളായ്    ചോരപ്പുഴയില്‍   കുത്തേറ്റും വെട്ടേറ്റും ബോംബേറേറ്റും പ്രാണന്‍  വെടിഞ്ഞവരുണ്ട്.   ഏതു കക്ഷിക്കാരനായാലും     അവരുടെയൊക്കെ    കുടുംബകാര്യങ്ങളും    വിശേഷങ്ങളും സ്നേഹവായ്പും    എത്ര പേജ്    വാര്‍ത്തയായിട്ടുണ്ട്,    ഇതുവരെ ?      ഒരു നേതാവ് പറഞ്ഞത് തൂക്കിക്കൊല്ലുന്നത് മുഴുവന്‍ മുസ്ളീംങ്ങളെയാണ്    എന്നാണ്.    എന്തുകൊണ്ടാണ്    രാജീവ് വധക്കസിലെ    പ്രതികള്‍ക്കു തൂക്കു ശിക്ഷ കിട്ടാതെ പോയത് .... തൂക്കു ശിക്ഷ     അര്‍ഹിക്കുന്നവരാണവര്‍... ഒരു നേതാവിനെ    നിമിഷം കൊണ്ട്    ഭസ്മമാക്കിയവര്‍... ഇപ്പോല്‍ സര്‍ക്കാര്‍ കോടതിയെ   സമീപിച്ചിരിക്കുന്നു.    വധശിക്ഷ   നടപ്പാക്കണം .   പക്ഷേ, കാലം ഏറെ    പിന്നിട്ടു എന്ന്  കോടതിയുടെ   മറുപടി.   ആരാണിതു വൈകിച്ചത് ?    ഉത്തരവാദി ആര്  ?   മുതലക്കണ്ണീര്‍ ഒഴുക്കുന്നതാര്‍  ?       കേന്ദ്രത്തില്‍ ഹിന്ദു സര്‍ക്കാരാണെന്നു പ്രചരിപ്പിച്ച്   മറ്റു     മതക്കാര്‍ക്കിവിടെ    രക്ഷയില്ല  എന്നു     വരുത്താനാണോ  ഇത്തരം കാട്ടിക്കൂട്ടല്‍ ?   ഇത്തരം   ശ്രമമല്ലേ  യഥാര്‍തിഥത്തില്‍   അഖണ്ഡതയ്ക്കു  ഭീഷണി ?  അസ്ഥിരതതയുള്ള സര്‍ക്കരിന്   എങ്ങനെ ഭരിക്കാന്‍ കഴിയും ?   ഭാരതം ഏറ്റവും അധികം തീവ്രവാദ ഭീഷണി നേരിട്ടതും അക്രമങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതും ഏതു കാലം  ?  1991ല്‍ നമ്മുടെ   പ്രധാനമന്ത്രിയെത്തന്നെ   നഷ്ടമായി.   ഇന്ന് തമിഴ്നാട് സര്‍ക്കാര്‍   പ്രതികളെ   മോചിപ്പിക്കണം എന്നു വാദിക്കുന്നു.   പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ (തൂക്ക്) നല്കാന്‍ കഴിഞ്ഞില്ല, എന്നിട്ടും അവര്‍ക്കായി നില്ക്കാന്‍ ആളുണ്ട്....

അപ്പോള്‍    അതാണു    ചിന്ത,   ഇതെങ്ങനെ വോട്ടാക്കി   മാറ്റാം,   അല്ലേ ?
ജനാധിപത്യം    എന്നതിന്    എന്തുമാവാം   എന്ന   അര്‍ത്ഥമുണ്ടേോ......ആവോ.... ????     ന്യൂനപക്ഷപ്രീണനത്തിന്  വേറെ  വഴി   നോക്കുന്നതല്ലേ   നമുക്കെല്ലാര്‍ക്കും   നല്ലത് !!!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ