ഒരു മരണപത്രം (കഥ): മൂർക്കോത്തു കുമാരൻ
ആദ്യകാല ചെറുകഥാകൃത്തുക്കളിൽ കഥയുടെ മർമ്മമറിഞ്ഞെഴുതിയ എഴുത്തുകാരിൽ മുമ്പനാണ് മൂർക്കോത്തു കുമാരൻ. കാലത്തിന്റെ ആവശ്യകതയെക്കൂടി പരിഗണിച്ചുകൊണ്ടുള്ള രചനാസമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ചെറുകഥാകൃത്ത്, ലേഖകൻ, സാംസ്കാരിക നായകൻ, പത്രപ്രവർത്തകൻ, പത്രാധിപർ എന്നീ നിലകളിലെല്ലാം അദ്ദേഹം വൈഭവം പ്രകടിപ്പിച്ചു. ആദ്യകാല ചെറുകഥകളുടെ രസികതയും ലാളിത്യവും ഒക്കെ മൂർക്കോത്തിന്റെ കഥകളിലുമുണ്ട്. ചില കഥകളിൽ സാമുദായിക വിഷയങ്ങളും അദ്ദേഹം ചർച്ച ചെയ്യുന്നു. കുറ്റാന്വേഷണകഥകൾ മലയാളത്തിൽ വികസിപ്പിച്ചതിൽ മൂർക്കോത്തിനും ഒരു പങ്കുണ്ട്. പ്രസ്തുതസ്വഭാവം നിഴലിക്കുന്ന ഒരു കഥയാണ് ഒരു മരണപത്രം. ഇതിലെ കഥാപാത്രങ്ങൾ അച്ചാരത്ത് ഈച്ചരമേനോനെന്ന പ്രഗത്ഭനും പെൻഷൻ പറ്റിയവനുമായ മാന്യദേഹം, സ്വത്തുക്കൾ നിരവധിയുള്ള പരിഷ്കാരിയായ വെള്ളാട്ടിൽ അപ്പുനമ്പ്യാർ, അയാളുടെ സഹോദരിയുടെ പുത്രൻ നാരായണൻ നമ്പ്യാർ, അപ്പു നമ്പ്യാരുടെ പുത്രനും തെമ്മാടിയായിക്കഴിയുന്നവനുമായ ശേഖരക്കുറുപ്പ്, വക്കീൽ ശങ്കരമേനോൻ മുതലായവരാണ്. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി നിയമപ്രകാരമുള്ള ശിക്ഷ നല്കുന്നതിൽ ഇവിടത്തെ നീതിസംവിധാനം പരാജയപ്പെടുന്നതിലുള്ള ആശങ്കയാണ് ഈ കഥ അവതരിപ്പിക്കു...