ദൃശ്യകലാസാഹിത്യം: ചോദ്യാവലി
മുന്നൂറു വാക്കിൽ കവിയാതെ ഉത്തരമെഴുതുക 1. നാടകീയതയുടെ മൂർത്താവിഷ്കാരമാണ് നളചരിതം ആട്ടക്കഥ - വിശദമാക്കുക. 2. നളചരിതം ആട്ടക്കഥയ്ക്ക് മലയാളനാടകവുമായുള്ള സംബന്ധം വിവരിക്കുക. 3.നളചരിതം രണ്ടാംദിന കഥ സംഘർഷാത്മകത മുറ്റിയ രംഗങ്ങളാൽ ദീപ്തമാണ്.- വിശദമാക്കുക. 4. കലി ബാധിച്ച വ്യക്തിയും സമൂഹവും പതനത്തിലേക്കുള്ള പാതയിലാണ് എന്ന കാഴ്ചപ്പാട് നളചരിതത്ത മുൻനിർത്തി അവലോകനം ചെയ്യുക. 5. ഉദാത്തമായ ഹാസ്യത്തിൻ്റെയും ഉന്നതമായ സാമൂഹികവിമർശത്തിൻ്റെയും പ്രതിനിധാനമാണ് കുഞ്ചൻ നമ്പ്യാർ കൃതികൾ - സഭാ പ്രവേശത്തെ ആധാരമാക്കി വിവരിക്കുക. 6.കേരളീയമായ സാമൂഹിക ജീവിതവും തനിമയും നമ്പ്യാർ കൃതികളിൽ എപ്രകാരമാണ് പ്രത്യക്ഷമാകുന്നത്? 7. നമ്പ്യാരുടെ ഭാഷാഭിമാനം മലയാളികൾക്ക് മാതൃകയാകുവാൻ കാരണമെന്ത്? മാതൃഭാഷയും സമൂഹവും എന്ന വിഷയത്തിൽ ഈ പ്രശ്നം ചർച്ച ചെയ്യുക. 8. നമ്പ്യാരുടെ ഫലിതബോധം / ഹാസ്യാത്മകത അദ്ദേഹത്തിൻ്റെ കൃതികൾക്ക് വിമർശസ്വഭാവം നല്കുന്നു എന്ന അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? 9. സമൂഹത്തെ യഥാതഥമായി അവതരിപ്പിക്കാൻ സമർത്ഥനാണ് കുഞ്ചൻ നമ്പ്യാർ. പാഠഭാഗത്തെ ആധാരമാക്കി വിശദമാക്കുക. 10.ഇന്ദ്രപ്രസ്ഥത്തിലെ സഭ കാണാൻ പുറപ്പെട്ട ദുര്യോധനനും