പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൃശ്യകലാസാഹിത്യം: ചോദ്യാവലി

മുന്നൂറു വാക്കിൽ കവിയാതെ ഉത്തരമെഴുതുക 1. നാടകീയതയുടെ മൂർത്താവിഷ്കാരമാണ് നളചരിതം ആട്ടക്കഥ - വിശദമാക്കുക. 2. നളചരിതം ആട്ടക്കഥയ്ക്ക് മലയാളനാടകവുമായുള്ള സംബന്ധം വിവരിക്കുക. 3.നളചരിതം രണ്ടാംദിന കഥ സംഘർഷാത്മകത മുറ്റിയ രംഗങ്ങളാൽ ദീപ്തമാണ്.- വിശദമാക്കുക. 4. കലി ബാധിച്ച വ്യക്തിയും സമൂഹവും പതനത്തിലേക്കുള്ള പാതയിലാണ് എന്ന കാഴ്ചപ്പാട് നളചരിതത്ത മുൻനിർത്തി അവലോകനം ചെയ്യുക. 5. ഉദാത്തമായ ഹാസ്യത്തിൻ്റെയും ഉന്നതമായ സാമൂഹികവിമർശത്തിൻ്റെയും പ്രതിനിധാനമാണ് കുഞ്ചൻ നമ്പ്യാർ കൃതികൾ - സഭാ പ്രവേശത്തെ ആധാരമാക്കി വിവരിക്കുക. 6.കേരളീയമായ സാമൂഹിക ജീവിതവും തനിമയും നമ്പ്യാർ കൃതികളിൽ എപ്രകാരമാണ് പ്രത്യക്ഷമാകുന്നത്? 7. നമ്പ്യാരുടെ ഭാഷാഭിമാനം മലയാളികൾക്ക് മാതൃകയാകുവാൻ കാരണമെന്ത്? മാതൃഭാഷയും സമൂഹവും എന്ന വിഷയത്തിൽ ഈ പ്രശ്നം ചർച്ച ചെയ്യുക. 8. നമ്പ്യാരുടെ ഫലിതബോധം / ഹാസ്യാത്മകത അദ്ദേഹത്തിൻ്റെ കൃതികൾക്ക് വിമർശസ്വഭാവം നല്കുന്നു എന്ന അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?  9. സമൂഹത്തെ യഥാതഥമായി അവതരിപ്പിക്കാൻ സമർത്ഥനാണ് കുഞ്ചൻ നമ്പ്യാർ. പാഠഭാഗത്തെ ആധാരമാക്കി വിശദമാക്കുക. 10.ഇന്ദ്രപ്രസ്ഥത്തിലെ സഭ കാണാൻ പുറപ്പെട്ട ദുര്യോധനനും

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

  കുഞ്ചൻ നമ്പ്യാർ മലയാളികൾക്കെല്ലാം സുപരിചിതനായ കവിയാണ് കുഞ്ചൻ നമ്പ്യാർ. മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച, ചിന്തിക്കാനും പ്രതികരിക്കാനും പ്രോത്സാഹിപ്പിച്ച ശ്രേഷ്ഠകവിയാണ് അദ്ദേഹം. കവിതയെ ചാട്ടവാറാക്കിയ പടയണിക്കവിയെന്ന് കുഞ്ചൻ നമ്പ്യാർ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. ആക്ഷേപഹാസ്യം ചാലിച്ച സാഹിത്യമധുരത്താൽ മലയാളികളെ വിരുന്നൂട്ടിയ കവി. അധികാരത്തിൻ്റെ അഹംഭാവത്തിനെതിരെ വാക്കുകളെ ചാട്ടുളിയാക്കി.  ഉള്ളുപൊള്ളയായ സാമൂഹികനീതികളെ നവീകരിക്കാൻ പ്രേരിപ്പിച്ചു. തൻ്റെ കവനസാമർത്ഥ്യവും കലാനൈപുണിയും പുതിയൊരു കലയുടെ സ്ഥാപനത്തിന് - തുള്ളൽ - ഹേതുവാക്കുകയും ചെയ്തു. മികച്ച ജനകീയ ദൃശ്യകലാരൂപമായി തുള്ളലിനെ മാറ്റാൻ കുഞ്ചൻ നമ്പ്യാർക്ക് സാധിച്ചു. അദ്ദേഹത്തിൻ്റെ അവതരണമികവുറ്റ ഒരു തുള്ളൽ കാവ്യമാണ് സഭാ പ്രവേശം. ഭാഷയും മറ്റു സവിശേഷതകളും ലളിതസുന്ദരമായ ഭാഷയാണ് തുള്ളലിൻ്റെ സവിശേഷത. വളരെ കഠിനങ്ങളായ സംസ്കൃതപദങ്ങളെ ഒഴിവാക്കി സരളങ്ങളായ ഭാഷാ പദങ്ങൾക്ക് പരമാവധി ഇടംനല്കി. പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, നാടൻ പ്രയോഗങ്ങൾ, ഗ്രാമ്യ പദങ്ങൾ മുതലായവ വേണ്ടുവോളം തുള്ളൽ കൃതികളിൽ കാണാം. കടുത്ത സംസ്കൃതത്തിൽ കഥ പറഞ്ഞാൽ ഭടജനങ്ങളാകുന്ന സാധാരണ പ്രേക്ഷകർ ക

കർണ്ണഭാരം - ഇതിവൃത്തം

ഭാസൻ്റെ ശ്രദ്ധേയമായ ഏകാങ്കമാണ് കർണ്ണഭാരം. മഹാഭാരതത്തെ ഉപജീവിച്ചുകൊണ്ടാണ് കർണ്ണഭാരം എഴുതിയിട്ടുള്ളത്. കർണ്ണഭാരം മേന്മയോടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത് പണ്ഡിതനും വിവർത്തകനും കവിയുമായ ചെറൂളിയിൽ കുഞ്ഞുണ്ണി നമ്പീശനാണ്. മഹാഭാരതം കർണ്ണപർവത്തിലെ കഥാഘടനയിൽ ഉചിതമായ പരിവർത്തനങ്ങൾ വരുത്തിയാണ് കർണ്ണഭാരം തയ്യാറാക്കിയിട്ടുള്ളത്. കർണ്ണൻ തൻ്റെ ജന്മസഹജമായ അതിവിശിഷ്ടങ്ങളായ കവചകുണ്ഡലങ്ങൾ പൂർണ്ണമനസ്സോടെ ശരീരത്തിൽ നിന്നും അറുത്തെടുത്ത് അർത്ഥിയായ ബ്രാഹ്മണന് സമ്മാനിക്കുന്നതാണ് ഇതിലെ ഇതിവൃത്തം. കർണ്ണൻ്റെ മഹാമനസ്കതയും ഔദാര്യവും ഈ ദാനകർമ്മത്തിൽ പ്രത്യക്ഷമാകുന്നു.  മഹാഭാരതത്തിൽ നിന്നും രണ്ടു പ്രത്യക്ഷ വ്യതിയാനങ്ങൾ ഈ നാടകത്തിൽ കാണാം. കർണ്ണൻ്റെ തേരാളിയായ ശല്യർ മഹാഭാരതത്തിൽ കർണ്ണൻ്റെ മുഖ്യപ്രതിയോഗിയായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. കർണ്ണനെ മാനസികമായി തളർത്തുന്ന ശല്യർ എതിരാളിയെ പുകഴ്ത്തുകയും ചെയ്യുന്നു. എന്നാൽ കർണ്ണഭാരത്തിൽ തേരാളിയായ ശല്യർ കർണ്ണൻ്റെ തോഴനെന്ന മട്ടിൽ ഏറ്റവും ഹൃദയഹാരിയായാണ് പെരുമാറുന്നത്. മഹാഭാരതത്തിൽ പാണ്ഡവർ വനവാസമനുഷ്ഠിക്കുന്ന സന്ദർഭത്തിൽ സ്വപുത്രനായ അർജുനനെ രക്ഷിക്കാനായി ബ്രാഹ്മണ വേഷത

ഭാസൻ

ഭാരതത്തിലെ പ്രാചീന സാഹിത്യ പ്രതിഭകളിൽ അഗ്രഗണ്യനാണ് ഭാസൻ. ചരിത്രം, കല്പന എന്നീ രണ്ടു മേഖലകളെയും വിളക്കിച്ചേർത്തുകൊണ്ടും ഇതിഹാസ-പുരാണാദികളിലെ പ്രചരിതകഥയ്ക്ക് നൂതന പരിപ്രേക്ഷ്യം ചമച്ചുകൊണ്ടുമാണ് ഭാസൻ തൻ്റെ പ്രസിദ്ധകൃതികളൊക്കെയും രചിച്ചിട്ടുള്ളത്‌. അദ്ദേഹത്തിൻ്റെ ജീവിതകാലത്തെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഏകദേശം ബി.സി. ഒന്നാം നൂറ്റാണ്ടിനോടടുത്ത് കാലഘട്ടം പറയാവുന്ന കാളിദാസനും എ.ഡി.ഏഴാം നൂറ്റാണ്ടിലെ കവിയായ ഭട്ടബാണനും തങ്ങളുടെ കൃതികളിൽ ഭാസനെക്കുറിച്ച് പരാമർശിക്കുന്നതിൽ നിന്നും ഭാസൻ്റെ പഴക്കം നമുക്ക് മനസ്സിലാക്കാം. കാളിദാസൻ തൻ്റെ പ്രശസ്തമായ മാളവികാഗ്നിമിത്രത്തിലാണ് ഭാസനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. ഭാസൻ്റെ കാലഘട്ടം ഉദ്ദേശം ബി.സി. അഞ്ചാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും മദ്ധ്യേയാകാം.  ഭട്ടബാണൻ ഭാസകൃതികളെ ഉപമിച്ചിരിക്കുന്നത് ദേവാലയങ്ങളോടാണ്. ദേവാലയങ്ങളുടെ പൗരാണികതയും വിശുദ്ധിയും ആർഷമഹിമയും  അതിൽ കാണാമെന്നാകും ഉദ്ദേശിക്കുന്നത്. എ.ഡി.ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജശേഖരനെന്ന ആലങ്കാരികൻ ഭാസകൃതികളെ, വിശേഷിച്ച് സ്വപ്നവാസവദത്തത്തെ സ്തുതിക്കുന്നു. പരീക്ഷിക്കാനായ

കരുണ - കുമാരനാശാൻ

  മുഖവുര മലയാളത്തിലെ ആധുനിക കവിത്രയത്തിൽ പ്രധാനിയാണ് മഹാകവി കുമാരനാശാൻ. കാവ്യങ്ങളിലടക്കിയ ഉൾക്കാമ്പുള്ള ചിന്തകൾ വായനക്കാരെ പ്രീതിപ്പെടുത്തി. 1873 ഏപ്രിൽ 12 ന് തിരുവനന്തപുരം ജില്ലയിൽ കായിക്കര എന്ന ഗ്രാമത്തിലാണ് കുമാരു എന്ന് വിളിക്കപ്പെട്ട കുമാരനാശാൻ്റെ ജനനം. കൗമാരഘട്ടത്തിൽ ശ്രീനാരായണഗുരുവുമായുണ്ടായ കൂടിക്കാഴ്ച ആശാൻ്റെ ജീവിതത്തെ മാറ്റിമറിച്ചു. നാരായണഗുരുവിൻ്റെ പ്രിയശിഷ്യനായും ഗുരുവിൻ്റെയും അദ്ദേഹത്തിൻ്റെ ആശയങ്ങളുടെയും സഹചാരിയായും കുമാരു മാറി. കൽക്കത്തയിൽ വെച്ച് ഉപരിപഠനം നടത്താനുള്ള അവസരം ഗുരു സൃഷ്ടിച്ചു. ഇതോടെ വിപ്ലവാത്മകതയാർന്ന കാവ്യോർജ്ജത്തിൻ്റെ പ്രഭവമായി കുമാരനാശാൻ മാറി. വീണപൂവ്, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ ഖണ്ഡകാവ്യങ്ങളും മണിമാല, വനമാല, പുഷ്പവാടി മുതലായ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. വിവർത്തന സംരംഭങ്ങളിലും ശ്രദ്ധേയമായ ഇടപെടൽ ആശാൻ നടത്തിയിട്ടുണ്ട്. അപ്രകാരമുള്ള മികച്ച സംഭാവനയാണ് ശ്രീബുദ്ധചരിതം. ബുദ്ധനെക്കുറിച്ചുള്ള ലൈറ്റ് ഓഫ് ഏഷ്യ(Edwin Arnold) എന്ന കൃതിയുടെ വിവർത്തനമാണത്. സ്നേഹഗായകൻ എന്ന ലേബലാണ് സാംസ്കാരിക കേരളം ആശാന് പതിച്ചു നല