പുഴ (കവിത)


ഇന്ന്...

പുഴ
നീരൊഴുക്കില്ലാത്ത
പ്രഭാസം.

കേഴാത്ത
വിചാരങ്ങളുടെ മരുപ്പരപ്പ്.

ശിഖരമറ്റ തായ് മരങ്ങളുടെ
അനന്ത ഗഹനത.

നീരിൻ്റെ തലോടലറ്റ
വ്രണിതശിലാതലങ്ങൾ, 
പായലുകളുടെ ശവപ്പറമ്പിൽ
കാൽപതിപ്പിച്ച് കൊറ്റികൾ.

കണ്ണീരില്ലാത്ത
ചുഴിയില്ലാത്ത
വട്ടപ്പാടാകുന്നു ഇന്ന് പുഴ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്