ഗുരുവും ശിഷ്യരും (കവിത)

ഗുരു
പറഞ്ഞത്
ശിഷ്യര്‍ പറയാത്തത് ....
ഇന്നതു കല്ലുകടി.

ഗുരു ചെയ്തത്
ശിഷ്യര്‍ക്കരുതാത്തത് ....
ഇന്നതു പേക്കൂത്ത്...

ഗുരു നടന്ന വഴി
ഇന്നതു ശിഷ്യര്‍ക്ക് കല്ലും മുള്ളും...
'പുത്തന്‍ ' പാതകള്‍ മുന്നില്‍ .

ഗുരുവിന്ന് മിതവാക്കും മിതാഹാരവും
ശിഷ്യര്‍ക്ക്  അമിത വാക്കും അമിതാഹാരവും ...

ശിഷ്യര്‍ക്കിന്നു ഗുരു വേണ്ട...
എന്നാല്‍ വേണം,

പുതപ്പ്,
ഗുരുവിന്റെ വസ്ത്രാഞ്ചലം...

എന്നാലല്ലേ കച്ചവടം  പൊടിപൊടിക്കൂ ?


എന്നാലല്ലേ ഗുരുവിനെ നന്നായി
'സേവിക്കാന്‍'  പറ്റൂ.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ