താറും കുറ്റിച്ചൂലും: കടമ്മനിട്ട രാമകൃഷ്ണൻ
അധ:സ്ഥിതവിഭാഗം അഭിമുഖീകരിക്കുന്ന ജീവിതപ്രതിസന്ധികളെ തീവ്രമായി കവിതയിൽ ആവിഷ്കരിച്ച കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. അദ്ദേഹത്തിൻ്റെ കാട്ടാളൻ, കുറത്തി, കിരാതവൃത്തം മുതലായ കവിതകൾ പാർശ്വവൽക്കരിക്കപ്പെട്ടവൻ്റെ വികാരവിക്ഷോഭങ്ങളെ സമൂഹമദ്ധ്യത്തിൽ അവതരിപ്പിച്ചു. അവർക്കായി സംസാരിക്കാനുള്ള മാദ്ധ്യമമായി കവിതയെ അദ്ദേഹം ഉപയോഗിച്ചു. കീഴാളൻ്റെ ദുഃസ്ഥിതിയ്ക്കു കാരണം മേലാള ചൂഷണമാണെന്നും, അതവസാനിച്ചാലേ കീഴാളന് ഉയർച്ചയുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചു. സാംസ്കാരികമായി ഏറ്റവും ഉന്നതനിലയിലാണെന്നു ധരിക്കുമ്പോഴും അതിൻ്റെ നിൽപ്പ് അതീവ സങ്കടകരമാംവിധം പിന്നിലാണ്. കീഴാളൻ്റെ പ്രതിഷേധം ഒരു സാംസ്കാരിക പശ്ചാത്തലത്തിനെതിരെ പ്രകടിപ്പിക്കുന്ന ശക്തമായ കവിതയാണ് 'താറും കുറ്റിച്ചൂലും'. അവഹേളിതനും നിന്ദാ കലുഷിതനുമായ ദലിതനെ ഈ കവിതയിൽ കാണാം. അവൻ്റെ കയ്യിലുള്ളത് ഒരു കുടം താറും ഒരു കുറ്റിച്ചൂലുമാണ്. പെരുവാ നിറയെ തെറിയുമായി സാമൂഹിക സാംസ്കാരിക വരേണ്യരെ വെല്ലുവിളിക്കുകയാണ് ഈ കവിതയിലെ ദലിതൻ. അവൻ്റെ ശാരീരികവും മാനസികവുമായ അവസ്ഥകൾ എല്ലാ സുഖഭോഗങ്ങളും കൈക്കലാക്കുന്ന ഉന്നതർക്കെതിരെയാണ്. തലയിൽ ചിരങ്ങും, കാലിൽ വ്രണവും ചുണലും ച...