പാട്ട്: രസവും ധ്വനിയും-ശാരദക്കുട്ടി(മുഖ്യാശയങ്ങൾ)

 പാട്ട് രസവും ധ്വനിയും എന്ന ലേഖനത്തിൽ ശാരദക്കുട്ടി സ്ഥാപിക്കാൻ ശ്രമിക്കുന്നത്:

1. ചലച്ചിത്ര ഗാനങ്ങൾ വെറും കേൾവി സുഖം നല്കുന്നവ മാത്രമല്ല.


2. അതിൽ ജീവിതമുണ്ട്.


3. ആശയങ്ങളാലും പ്രചോദനങ്ങളാലും സമൃദ്ധമാണവ.


4. കവിതയ്ക്ക് പിന്നിലല്ല, അതിനൊപ്പമുള്ള സ്ഥാനം തന്നെ ചലച്ചിത്ര ഗാനങ്ങൾക്കുണ്ട്.


5.ഗൃഹാതുരതയുണർത്താനും വിപ്ലവ സ്മരണകളുണർത്താനും ചലച്ചിത്രഗാനങ്ങൾക്കേ കഴിയൂ.


6. എല്ലാ ഗാനങ്ങളും ജനങ്ങൾക്കു വേണ്ടിയാണ്. അവരാണ് അതിൻ്റെ മുഖ്യാസ്വാദകർ.


7. ഗാനം ജനസാമാന്യത്തിൻ്റേതാണ്. പാട്ടിനെ അവർ തെരഞ്ഞെടുക്കുകയാണ്.


8.പ്രത്യയശാസ്ത്രപരമായ വ്യതിയാനങ്ങൾ പോലും ആവിഷ്കരിക്കാൻ സമർത്ഥങ്ങളാണ് ഗാനങ്ങൾ.


9. ഗാനങ്ങളുടെ ചിത്രീകരണരീതിയിലും സംഗീതത്തിൻ്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങൾ, കാലികമായവ, വന്നുകഴിഞ്ഞു.


10. പരിമിതികൾ തിരിച്ചറിഞ്ഞ് പല കവികളും ഗാനരചനാ മേഖലയിൽ നിന്ന് പിന്തിരിഞ്ഞിട്ടുണ്ട്. ഗാനരചന എളുപ്പം സാധിക്കുന്ന ഒന്നല്ല.


11. ചലച്ചിത്രഗാനങ്ങൾ ഒരു കൂട്ടായ്മയാണ്.

ഗാനരചന, ചിത്രീകരണം, ആലാപനം, സന്ദർഭം എന്നിവക്കെല്ലാം പ്രാധാന്യമുണ്ട്.

അതിനാലാകാം,ഗാനരചയിതാവ് സ്വന്തമല്ലാത്ത ഒന്നെന്ന മട്ടിൽ അവയെക്കുറിച്ച് പറയുന്നത്.


12. വാക്കുകളുടെയും ഭാഷയുടെയും സംഗീതത്തിൻ്റെയും ഉത്സവമാണ് ഗാനം.


13. സാങ്കേതിക പരിജ്ഞാനമുള്ള ആസ്വാദകനും സാധാരണ ആസ്വാദകനും രണ്ടു തരം ഭാവുകത്വത്തോടുകൂടിയവരാണ്. ഒന്നിനേക്കാളും മേന്മ മറ്റൊന്നിനില്ല.അമേരിക്കൻ വിമർശകനാണ് ലെസ്ലി ഫെഡ്ലർ. അദ്ദേഹം പറയുന്നത്, സാകേതിക പരിജ്ഞാനമോ പരിശീലനമോ ലഭിക്കാത്ത സാധാരണ ആസ്വാദകൻ്റെ ഭാവുകത്വം (ആസ്വാദനശീലം) മറ്റേതിനേക്കാൾ താഴെയല്ല എന്നാണ്.


14. പാടുന്നയാളും കേൾക്കുന്നയാളും പാട്ടും മാത്രമാണ് ജനപ്രിയ ഗാനാസ്വാദനത്തിലുള്ളത്. എഴുത്തുകാരൻ്റെ മരണം എന്ന ആശയം കൃത്യമായി സംഭവിക്കുന്നത് പാട്ടുകളിലാണ്. കാരണം, പാടുന്നവരുടേതാണ് പാട്ട്.


15. ചലച്ചിത്ര ഗാന രചയിതാക്കളോടുള്ള അസൂയ കലർന്ന ആദരവ് പ്രസിദ്ധ കവി വൈലോപ്പിള്ളി പങ്കുവെക്കുന്ന കവിതയാണ്, 'വൈകിയ വസന്തത്തിൻ്റെ പുഷ്പങ്ങൾ'.


16. ജനപ്രിയ സാഹിത്യമെന്നാൽ രണ്ടാം തരസാഹിത്യമാണെന്ന ചിന്ത ഉള്ളിൽ സൂക്ഷിക്കുന്നവരുണ്ട്. അത് ശരിയല്ലെന്ന് ശാരദക്കുട്ടി സമർത്ഥിക്കുന്നു.


17. ബിംബങ്ങളാലും ആശയങ്ങളാലും സംഗീതത്താലും അനുഭൂതിയാലും സമൃദ്ധമാണ് ഓരോ ചലച്ചിത്രഗാനവും: അഥവാ പാട്ടും.


18. സാമാന്യജനങ്ങളുടെ തീവ്രമായ ആഗ്രഹങ്ങളെ ശമിപ്പിക്കുന്ന, അവരിൽ ആത്മീയമോ രാഷ്ട്രീയമോ ശാരീരികമോ വൈകാരികമോ ആയ ഊർജ്ജം നിറക്കുന്ന ഗാനശാഖ ഇവിടെ വളർന്നു വന്നത് മലയാള കവിതയുടെ വളർച്ചക്ക് സമാന്തരമായാണ് എന്ന കാര്യം ഓർക്കേണ്ടതുണ്ട്.


19. കാവ്യ വസന്തത്തിന് സമാന്തരമായി ഒരു ഗാനവസന്തവും ഇവിടെ ഉണ്ടായിട്ടുണ്ട്.


20. ആശയങ്ങളെ ജനങ്ങളിലെത്തിക്കാൻ, പ്രസ്ഥാന വിശ്വാസങ്ങൾ നഷ്ടപ്പെട്ട ജനതയെ കൂടെ നിർത്താൻ, ഗാനങ്ങളിലൂടെ ഭൂതകാലബോധം ഉണർത്തുകവഴി സാധിക്കുന്നു. അതിനുള്ള അതിശക്തവും  ജനകീയവുമായ മാദ്ധ്യമമാകുന്നു, ഗാനങ്ങൾ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ