എങ്ങോട്ട് (കവിത)

ഉദാരതയുടെ,
വിശാലതയുടെ
ഉടയാടകള്‍
അഴിച്ചെറിഞ്ഞ്,
മൃഗക്കോപ്പണിഞ്ഞ്,
പടയ്ക്കൊരുങ്ങുന്നവര്‍
ഓര്‍ക്കുന്നുവോ ?

കിളികളും പുഴകളും
നിറഞ്ഞ നാടിത്,
കലകളും  മലകളും
കൊടിയേന്തുന്ന നാടിത്,

പല ജാതി, പല മതം
പല ഭാഷകള്‍, പല ഭൂഷകള്‍
പലമയുടെ നാടിത്,
പലമയാണിവിടെ ഒരുമ.

ചരിത്രം ഓര്‍ക്കുക -

ചവിട്ടിയും ചുട്ടും
കുത്തിയും മലര്‍ത്തിയും
തേരോട്ടം നടത്തിയവരാരും
നിലാവിന്റെ നീലക്കംബളത്തില്‍ ,
അധികാരത്തിന്റെ മഞ്ജിമയില്‍,
അധികം  സുഖിച്ചിട്ടില്ല.

ഇരുട്ടിന്റെ പുറ്റിലെ
കരിനാഗങ്ങള്‍
വെളിച്ചത്തിലിറങ്ങി
സത്തുക്കളെ ദംശിക്കുന്നോ ?

ഇവിടെ,

വെണ്ണിലാവിനു പതയാനും
ഉള്ളം നിറഞ്ഞു ചിരിക്കാനും
മണ്ണിലലിഞ്ഞു കുളിര്‍ക്കാനും
ചിറ്റോളങ്ങളില്‍ തിമിര്‍ക്കാനും

പറ്റണം.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ