കൊമാലയും മാദ്ധ്യമങ്ങളും... (ലേഖനം)
കൊമാല സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയാണ്. വിശ്വന്‍ കുണ്ടൂര്‍ എന്നയാള്‍ ആഗസ്ത് 15 നു പുലര്‍ച്ചെ 12ന് കുടുംബസമേതം ആത്മഹത്യ ചെയ്യും എന്ന് പ്രഖ്യാപിക്കുന്നു. ഒരു മാദ്ധ്യമം വിഷയം ചര്‍ച്ചയ്ക്കിടുന്നു. എസ് എം എസ് ക്ഷണിക്കുന്നു. പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല. സ്വന്തം നാട്ടുകാര്‍ക്കു പോലും വിശ്വന്റെ പ്രശ്നം വിഷയമല്ല. സുഹൃത്ത് സുധാകരന്‍ ആണ് വിശ്വനെ കടക്കെണിയില്‍ പെടുത്തിയത്. വിശ്വന്‍ ജാമ്യക്കാരനാണ്. സുധാകരന്‍ പൈസ തിരിച്ചടച്ചില്ല. ബാങ്ക് ജാമ്യക്കാരന് ജപ്തി നോട്ടീസ് അയക്കുന്നു. ഇതാണ് വിശ്വനെ പ്രതിസന്ധിയില്‍പെടുത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത അലക്സ് പുന്നൂസ് പറഞ്ഞ പെദ്രോപരാമോ എന്ന പുസ്തകം വിശ്വന്‍ വായിക്കുന്നു, ഒറ്റ രാത്രി കൊണ്ട്. മരിച്ചവരുടെ ഗ്രാമമായ കൊമാലയിലെ വൈചിത്ര്യങ്ങള്‍ വിശ്വന് അമ്പരപ്പുണ്ടാക്കുന്നു. തന്റെ മുന്നില്‍പെട്ടവരെല്ലാം അത്തരക്കാരാണെന്ന് വിശ്വന്‍ കരുതുന്നു.സുധാകരനെ തേടി ഗ്രാമം വിട്ടിറങ്ങിയ വിശ്വന്‍ കവലയില്‍ വെച്ച് ഒരപകടം കാണുന്നു. ആരും സഹായിക്കാനെത്തുന്നില്ല. കൊമാലയാണോ ഇത് എന്ന് ആശ്ചര്യപ്പെട്ട വിശ്വന്‍ യുവാവിനെ ആശുപത്...