പോസ്റ്റുകള്‍

ഒക്‌ടോബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പൂവനും ഓറഞ്ചും: ആർ വിശ്വനാഥൻ

പൂവനും ഓറഞ്ചും എന്ന നിരൂപണം വൈക്കം മുഹമ്മദ് ബഷീറിൻ്റെ പൂവമ്പഴം എന്ന കഥയെ അടിസ്ഥാനമാക്കി പ്രശസ്ത നിരൂപകനായ ആർ. വിശ്വനാഥൻ (ആർ.വി ) എഴുതിയതാണ്. സംസ്കാര പഠനത്തിൻ്റെ സ്വഭാവവിശേഷങ്ങളാർജ്ജിച്ച നിരൂപണമാണ് പൂവനും ഓറഞ്ചും. പൂവമ്പഴമെന്ന മുഖ്യ കഥാപാത്രങ്ങളാണ് അബ്ദുൽ ഖാദർ സാഹിബും ജമീലാ ബീവിയും. ഇരുവരും വിവാഹിതരാണ്. ജമീലാബീവി അബ്ദുൽ ഖാദർ സാഹിബിനെ അപേക്ഷിച്ച് കൂടുതൽ പഠിച്ചവളാണ്. അവൾ ബി.എ പാസ്സായിട്ടുണ്ട്. നല്ല മഴയുള്ള ഒരു ദിവസം ജമീല ബീവിക്ക് പൂവമ്പഴം തിന്നാൻ കൊതി തോന്നുന്നു. ഇക്കരെ കിട്ടാത്തതിനാൽ പുഴകടന്ന് അബ്ദുൽ ഖാദർ അക്കരെയുള്ള അങ്ങാടിയിൽ എത്തുന്നു. അവിടെ സുഹൃത്തുക്കളെ കണ്ടു വർത്തമാനം പറഞ്ഞു സമയം പോയി. മഴ നന്നായി പെയ്യുന്നു. പുഴ നിറഞ്ഞൊഴുകുകയാണ്. പൂവമ്പഴം കിട്ടാത്തതിനാൽ ഓറഞ്ച് മേടിച്ച് സാഹസികമായി പുഴ കടന്ന് സാഹിബ് വീട്ടിലെത്തി. എന്നാൽ ജമീല ബീവിക്ക് ഓറഞ്ചിനോട് ഒരു നീരസം. ഒരു പുച്ഛം. അവളത് കഴിക്കാൻ തയ്യാറായില്ല. നില്ക്കക്കള്ളിയില്ലാതായ അബ്ദുൾഖാദർ ജമീലാബീവിയെ മർദ്ദിക്കുന്നു. പൂവമ്പഴമാണെന്ന് പറഞ്ഞു കൊണ്ട് ഓറഞ്ച് തീറ്റിക്കുന്നു. അതോടൊപ്പം കൂട്ടുകാരുമായി ഇടപഴകുന്നത് സംബന്ധിച്ച് ഏർപ്പെടുത്തിയ വിലക്കുകൾ

കാവൽബ്ഭൂതം: സി. അയ്യപ്പൻ

  കാവൽബ്ഭൂതം   അടിച്ചമർത്തപ്പെട്ട ദലിത് ജനവിഭാഗത്തിന്റെ രോഷത്തെ കാവൽബ്ഭൂതം എന്ന കഥ പ്രതിനിധാനം ചെയ്യുന്നു. ഈ കഥയുടെ ഒരു പ്രത്യേകത ഫാൻ്റസി വളരെ നന്നായി കഥയിൽ ഉപയോഗപ്പെടുത്തിയെന്നതാണ്. ഫാന്റസി എന്ന വാക്കിന് ഭ്രമഭാവന എന്നു പറയാം. സ്വാഭാവിക ലോകത്ത് സാധ്യമല്ലാത്ത മായാ സങ്കൽപ്പങ്ങളും അത്ഭുതങ്ങളും മായിക സവിശേഷതകളും അതിൽ പ്രതിപാദിക്കുന്നു. അതിഭൗതി ക സങ്കല്പനങ്ങളും അമാനുഷിക ശേഷിയുള്ള കഥാപാത്രങ്ങളും പുരാവൃത്തപരമായ സ്ഥലകാല വിശേഷങ്ങളും അതിൻ്റെ സ്വഭാവമാണ്. പ്രതീക്ഷയ്ക്കുമപ്പുറമുള്ള അസാധാരണ ലോകങ്ങളുടെയും സംഭവങ്ങളുടെയും കഥകളാണ് ഇതിലൂടെ ആവിഷ്കരിക്കുന്നത്. ഭൂതം പ്രേതം മുതലായ സങ്കല്പങ്ങൾ സ്വാഭാവിക ലോകത്തിൽ സംഭവിക്കാത്തവയാണല്ലോ. ഇത്തരം വിശ്വാസങ്ങൾ, മാന്ത്രികത, മന്ത്രതന്ത്രങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമങ്ങൾ, പോരാട്ടങ്ങൾ എന്നിവ ഫാന്റസിയുടെ ഭാഗമാണ്. മാന്ത്രിക വിദ്യകൾ ആവിഷ്കരിക്കുന്ന കഥാപ്രപഞ്ചം കുട്ടികൾക്ക് പ്രിയപ്പെട്ടവയാണ്. സാധാരണ മനുഷ്യരേക്കാളും ശക്തിയുള്ള അമാനുഷിക ശേഷിയുള്ള കഥാപാത്രങ്ങൾ ഫാന്റസിയിൽ പ്രത്യക്ഷമാകുന്നു വായനക്കാരന്റെ ചിന്തയെയും സങ്കല്പ ശേഷിയെയും വികസിപ്പിക്കാൻ ഇത്തരം കഥകൾക്ക് സാധിക്കും. ഉപ

ഒരു തീയക്കുട്ടിയുടെ വിചാരം: എൻ. കുമാരനാശാൻ

ഒരു തീയക്കുട്ടിയുടെ വിചാരം ഉയര്‍ത്തുന്ന സാമൂഹിക ചിന്തകള്‍  മഹാകവി എന്‍. കുമാരനാശാന്‍ 1908 ല്‍ എഴുതിയ കവിതയാണ്‌ ഒരു തീയക്കുട്ടിയുടെ വിചാരം. സ്‌നേഹോപാസകനായ കവി, ദാര്‍ശനികനായ കവി മുതലായ വിശേഷണങ്ങള്‍ ആശാന്റെ കവിത്വസപര്യയെ വിശേഷിപ്പിക്കാന്‍ ആരംഭിക്കുന്നതിനു മുന്നേയുള്ള കാലം. വീണപൂവ്‌ എഴുതിക്കഴിഞ്ഞിരുന്നു. സഹൃദയശ്രദ്ധ നേടിയെടുക്കാന്‍ അതിനാകുന്നതേയുള്ളൂ. നാരായണഗുരുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ട്‌ സമുദായത്തില്‍ പ്രചരിപ്പിക്കാന്‍ ആശാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയില്‍ എഴുതിയ കാവ്യമാണല്ലോ വീണപൂവ്‌. ഗുരുവിന്റെ സമത്വവീക്ഷണം ആശാന്‍ അതില്‍ പ്രചരിപ്പിക്കുകയുണ്ടായി. ഉദാഹരണം: ``ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ/ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം'' ഒരു ജീവിയും മറ്റൊന്നിനെ അപേക്ഷിച്ച്‌ ശ്രേഷ്‌ഠജന്മമാകുന്നില്ല. എല്ലാം സമാനമാണ്‌. എല്ലാം സൃഷ്‌ടിച്ചത്‌ സാക്ഷാല്‍ സര്‍വേശ്വരനുമാണ്‌. വരേണ്യവിഭാഗത്തിന്റെ ധാര്‍ഷ്‌ട്യത്തിന്‌ പ്രഹരമാകുന്ന ആശയമാണിത്‌. മാനവികതയുടെ ഉദ്‌ഘോഷണം വീണപൂവ്‌ സാധിക്കുന്നു. ഗുരുവിന്റെ ആശയങ്ങള്‍ സമൂഹത്തിലേക്കെത്തിക്കാന്‍ സാമുദായികപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാവ്യങ്ങളേയും ആശാന്‍ ഉപയോഗപ്

ഇന്ദുലേഖ (1889): ഒ. ചന്തുമേനോൻ

ഇന്ദുലേഖ (1889): ഒ. ചന്തുമേനോൻ “ആദ്യമായി  രസിപ്പിക്കുക, ചിന്തിപ്പിക്കുക, ഗുണദോഷിക്കുക എന്നതാണ് ചന്തുമേനോൻ്റെ ഉന്നം” എന്ന് എൻ. കൃഷ്ണപ്പിള്ള എന്ന പ്രശസ്തനിരൂപകൻ തൻ്റെ സാഹിത്യ ചരിത്രമായ കൈരളിയുടെ കഥയിൽ അഭിപ്രായപ്പെടുന്നു. പി.കെ. രാജശേഖരൻ പറയുന്നത് ഇപ്രകാരമാണ്: '’ സ്ത്രീ മോചകമായ ഒരു പ്രസ്താവമാണ് ഇന്ദുലേഖ. പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസത്തിൻ്റെയും കൊളോണിയൽ ആധുനികത്വത്തിൻ്റെയും രാഷ്ട്രീയ സാമൂഹിക പരിവർത്തനങ്ങളുടെയും ഫലമായി രൂപപ്പെട്ട കേരളാധുനികത്വത്തിൻ്റെയും ആധുനികഗദ്യത്തിൻ്റെയും മതനിരപേക്ഷമായ സാഹിത്യബോധത്തിൻ്റെയും വിപ്ലവസന്താനമായ ഇന്ദുലേഖ, മലയാളത്തിൽ ഒരു പക്ഷേ, ഇന്ത്യയിൽത്തന്നെയും മറ്റൊരു സാഹിത്യകൃതിയും മുമ്പെങ്ങും സംസാരിച്ചിട്ടില്ലാത്ത വിധം സ്ത്രീയെക്കുറിച്ചു സംസാരിച്ചു” മൂന്നു തരത്തിലുള്ള കഥാപാത്രങ്ങളാണ് ചന്തുമേനോൻ്റെ നോവലിലുള്ളതെന്ന് കെ.പി.ശരച്ചന്ദ്രൻ പറയുന്നു. (ചന്തുമേനോൻ- അരങ്ങും അണിയറയും). ഒന്ന്, പാരമ്പര്യത്തെ ധിക്കരിച്ച് പുരോഗാമിത്വത്തെ അഭിലഷിക്കുന്നവർ. രണ്ട്, പാരമ്പര്യത്തിൻ്റെ അടിമകൾ. മൂന്ന്, പാരമ്പര്യത്തെയും പുരോഗാമിത്വത്തെയും സമന്വയിപ്പിക്കാൻ ശ്രമിക്കുന്നവർ . മരുമക്കത്താ