എൻ്റെ വഴിത്തിരിവ്: കലാമണ്ഡലം കൃഷ്ണൻ നായരുടെ ആത്മകഥയിൽ നിന്ന് ....
കലാമണ്ഡലം കൃഷ്ണൻനായർ എന്ന പ്രഗത്ഭ കഥകളി നടൻ സ്വയം രേഖപ്പെടുത്തിയ ജീവിതരേഖയാണ് അദ്ദേഹത്തിന്റെ ആത്മകഥ- എന്റെ ജീവിതം : അരങ്ങിലും അണിയറയിലും. അതിലെ ഒരു ഭാഗമാണ് എന്റെ വഴിത്തിരിവ്. സ്കൂൾ അദ്ധ്യയനത്തിൽ നിന്നും വിട്ട് കഥകളി അദ്ധ്യയനത്തിലേക്ക് താൻ എത്തിയതെങ്ങനെയെന്ന അനുഭവകഥനമാണ് എൻ്റെ വഴിത്തിരിവ്. വിവിധ കളിയോഗങ്ങളെക്കുറിച്ചും പ്രഗത്ഭരായ ആശാന്മാരെക്കുറിച്ചും പ്രാദേശികതയെക്കുറിച്ചും ഇതിൽ ഭംഗിയായി വിവരിക്കുന്നുണ്ട്. ഏഴിമലയുടെ ഐതിഹ്യം പറഞ്ഞു കൊണ്ടാണ് അദ്ധ്യായം ആരംഭിക്കുന്നത്. ഹനുമാൻ ബോധഹീനരായ രാമലക്ഷ്മണന്മാരെയും വാനരപ്പടയാളികളെയും ഉണർത്താനായി കൊണ്ടുവന്ന ഋഷഭ പർവതത്തിന്റെ ഒരുഭാഗം അടർന്നു വീണതാണത്രെ ഏഴിമല. തുടർന്ന് കൃഷ്ണൻനായർ തൻ്റെ അമ്മയുമായുള്ള ആഴമേറിയ സ്നേഹബന്ധം പങ്കുവെക്കുന്നു. അമ്മയുടെ സ്നേഹം നിറഞ്ഞ വിളിയും - കുഞ്ഞിയേ എന്നാണ് വിളിക്കുക - അമ്മയുടെ മനോഹരമായ നാട്ടിപ്പാട്ടും, അമ്മയെ പാമ്പ് [ഭാഗ്യവശാൽ നീർക്കോലിയായിരുന്നു കടിച്ചത്] കടിച്ചെന്നറിഞ്ഞപ്പോൾ തനിക്കുണ്ടായ അസ്വസ്ഥതയും ഈ അദ്ധ്യായത്തിൽ വിവരിക്കുന്നു. ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളുടെ കഥനമാണ് ഈ ആത്മകഥ. സ്കൂൾ അനുഭവങ്ങളെയാണ് തുടർന്ന് വിവരിക്കുന്ന...