ഭാഷയെ വൈദ്യുതീകരിച്ച കവി എന്ന സജയ് കെ.വി.യുടെ ലേഖനത്തിലെ മുഖ്യാശയങ്ങൾ: 1.ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതകളിലെ അടിസ്ഥാന പ്രകൃതമെന്തെന്ന് ലേഖകൻ അന്വേഷിക്കുന്നു. ആധുനികതയുടെ തീവ്രഘട്ടത്തിലാണ് ചുളളിക്കാടിൻ്റെ രചനകൾ തീവ്രാനുഭൂതി പകർന്നിറങ്ങിയത്. ഇപ്പോൾ പകലിൻ്റെ ശാന്തമായ മൂന്നാം യാമത്തിലേക്ക് - ഉച്ചാവസ്ഥയ്ക്ക് ശേഷം- അത് പ്രവേശിച്ചിരിക്കുന്നു. 2. ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻപിള്ളയുടെയും റൊമാൻറിക് കാലശേഷം മലയാള കവിത തോറ്റവൻ്റെയും പുറന്തള്ളപ്പെട്ടവൻ്റേയും ശിഥില വാങ്മയമായി മാറുന്നത് ചുള്ളിക്കാടിലാണ്. വാങ്മയം - വാക്കുകളുടെ സ്വരൂപം 3.ചുള്ളിക്കാട് കവിത മുറിവേറ്റതും കോപിച്ചതുമായ കടുത്ത ഭാഷണമാണ്. ജീവിതത്തെ സ്വന്തം അനുഭവങ്ങളെ മുൻനിർത്തി നിരാസത്തിൻ്റെയും തിരസ്കാരത്തിൻ്റെയും തുടർച്ചയെന്ന നിലയിലാണ് അദ്ദേഹം അഭിമുഖീകരിച്ചത്. 4.'യാത്രാമൊഴി' എന്ന കവിത ഒറ്റപ്പെട്ട, രക്ഷിക്കപ്പെടാത്ത, അപായത്തിലേക്കും മരണത്തിലേക്കും പതിച്ച, ആരോമൽചേകവരെന്ന വടക്കൻപാട്ടിലെ വീരനായക കഥാപാത്രത്തെ മുൻനിർത്തുന്നു. കണ്ണീരും ദു:ഖവും ദുരിതവുമൊക്കെ നിറഞ്ഞ അശുഭങ്ങളുടെ അലങ്കാരമാണ് ഈ കവിതയിലെ പരാജിതനുള്ളത്. എല്ലാ സഹനങ്ങൾക്കു...