ഋത്വിക്ക് ഘട്ടക്ക്
ഋത്വിക്ക് ഘട്ടക്ക് ഋത്വിക്ക് ഘട്ടക്കിനെക്കുറിച്ച് ഇതിനു മുന്നേ നാം കേട്ടിട്ടുണ്ട്; അറിഞ്ഞിട്ടുണ്ട്. എവിടെയാണെന്ന് ഓർക്കുന്നുണ്ടോ? സി.വി.ബാലകൃഷ്ണൻ തൻ്റെ യാത്രാനുഭവങ്ങൾ വിവരിക്കെ കൽക്കട്ടയിലെ പ്രഗത്ഭ സർഗ്ഗധന രെക്കുറിച്ച് വിവരിക്കുന്നു. അപ്പോഴാണ് സത്യജിത് റായിയും ഋത്വിക്ക് ഘട്ടക്കും മറ്റും കടന്നു വരുന്നത്. ബംഗാളിലെ കലാമേഖലയിൽ നിസ്തുലമായ സ്ഥാനം വഹിച്ച വ്യക്തിയാണ് ഘട്ടക്ക്. ചലച്ചിത്രകലയിലാണ് അദ്ദേഹം കൂടുതലായും വ്യാപരിച്ചത്. സത്യജിത് റായി, മൃണാൾസെൻ എന്നീ പ്രഗത്ഭർക്ക് സമശീർഷനായിരുന്നു ഘട്ടക്ക്. 1925ൽ ഢാക്കയിലായിരുന്നു ജനനം. പ്രമുഖ ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിലൊക്കെ അദ്ദേഹം പ്രശസ്തനായിരുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളെ അഭ്രപാളിയിലേക്ക് പകർത്താൻ ഘട്ടക്കിന് സാധിച്ചു. വ്യവസ്ഥാപിതമായ എല്ലാ ഘടകങ്ങൾക്കുമെതിരെ അദ്ദേഹം ശബ്ദിച്ചു; പ്രതികരിച്ചു. അതിനാൽ തന്നെ, അരാജക ബുദ്ധിജീവിയെന്ന ലേബൽ ചിലർ അദ്ദേഹത്തിനു മീതെ പതിക്കുകയും ചെയ്തു. 1974 ൽ 'ജുക്തി തക്കൊ ഔർ ഗപ്പൊ' (യുക്തിയും സംവാദവും കഥയും) ദേശീയചലച്ചിത്ര പുരസ്കാരം നേടി. 1970 ൽ തന്നെ ശ്രദ്ധേയമായ കലാജീവിതത്തെ മുൻനിർത്തി പ