മൃത്യുഞ്ജയം കാവ്യജീവിതം: പ്രൊഫ. എം.കെ.സാനു

(കണ്ണൂർ സർവകലാശാല - ബി.എ./ബി.എസ്.സി. കോമൺ മലയാളം - മൂന്നാം സെമസ്റ്റർ സിലബസ്സിൽ ജീവചരിത്രമെന്ന മൊഡ്യൂളിൽ ഉൾക്കൊള്ളിച്ച എം.കെ.സാനുവിന്റെ 'മൃത്യുഞ്ജയം കാവ്യജീവിതം' എന്ന കൃതിയിലെ പാഠഭാഗ സംക്ഷേപം) മലയാള സാഹിത്യ ചരിത്രത്തിന് തനതു സംഭാവനകൾ അർപ്പിച്ച സാഹിത്യകാരനാണ് പ്രൊഫസർ എം.കെ.സാനു. നിരൂപണ മേഖലയിലും ജീവചരിത്ര മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിയമസഭാംഗമായും പുരോഗമന കലാസാഹിത്യ സംഘം പ്രസിഡണ്ടും പ്രവർത്തിച്ചു. അവധാരണം, അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്,ശ്രീനാരായണ ഗുരു, സഹോദരൻ കെ.അയ്യപ്പൻ, ചങ്ങമ്പുഴ കൃഷ്ണപ്പിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീർ- ഏകാന്തവീഥിയിലെ അവധൂതൻ, ഉന്നതാത്മാക്കളുടെ ജീവചരിത്രം, എം.ഗോവിന്ദൻ, യുക്തിവാദി എം.സി.ജോസഫ് തുടങ്ങിയവർ അദ്ദേഹത്തിന്റെ കൃതികളാണ്. വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, അബുദാബി അവാർഡ്, പി.കെ.പരമേശ്വരൻ നായർ പുരസ്കാരം മുതലായവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിൻറെ വിശിഷ്ടമായ ഒരു സംഭാവന കൂടി മലയാള ജീവചരിത്ര സാഹിത്യത്തിനുണ്ട്. അത് മലയാളത്തിലെ അനശ്വരനായ മഹാകവി എൻ.കുമാരനാശാന്റെ ജീവചരിത്രമാണ്. മൃത്യുഞ്ജയം കാവ്യജീവിതം എന്ന പേരിൽ അത് പ്ര...