ആശാന്‍റെ സീതയെപ്പറ്റി

ആശാന്‍റെ സീതയെപ്പറ്റി- ഗണേശന്‍ വി മലയാളത്തിന്‍റെ പ്രശസ്ത നിരൂപകനായ കുട്ടികൃഷ്ണമാരാരുടെ (1900-1976) നിരൂപണങ്ങള്‍ വിഷയത്തിന്‍റെ ഗൌരവവും അവതരണത്തിന്‍റെ സുതാര്യതയും കൊണ്ട് ഏറെ ശ്രദ്ധേയമാണ്. താന്‍ നിരൂപണം ചെയ്യുന്ന കൃതിയുടെ ആത്മാവിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ മറ്റ് നിരൂപകരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. കൃതികളുടെ കാവ്യാത്മകമായ അന്തസ്സത്ത കണ്ടെത്താനുള്ള സൂക്ഷ്മബോധം, വിട്ടുവീഴ്ചയില്ലാത്ത അഭിപ്രായദാര്‍ഢ്യം, ശക്തിയും മൂര്‍ച്ചയും ഒത്തിണങ്ങിയ ഭാഷ, പഴമയേയും പുതുമയേയും ഇണക്കിച്ചേര്‍ക്കാനുള്ള വൈഭവം മുതലായവ മാരാരുടെ സവിശേഷതകളാണെന്ന് എരുമേലി പരമശ്വരന്‍ പിള്ള അഭിപ്രായപ്പെടുന്നു. സാഹിത്യവിദ്യ, രാജാങ്കണം, സാഹിത്യസല്ലാപം, കൈവിളക്ക്, ഹാസസാഹിത്യം, ചര്‍ച്ചായോഗം, ദന്തഗോപുരം, കല ജീവിതം തന്നെ എന്നിങ്ങനെ നിരവധി കൃതികള്‍ അദ്ദഹം രചിച്ചിട്ടുണ്ട്. കല ജീവിതം തന്നെ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി(1966), കേരളസാഹിത്യ അക്കാദമി(1966) അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മഹാകവി എന്‍.കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീത ഏറെ പഠനങ്ങള്‍ക്...