സോവിയറ്റ് യൂണിയന്റെ പതനവും മലയാള യാത്രാവിവരണവും
സോവിയറ്റ് യൂണിയന്റെ പതനവും മലയാള യാത്രാവിവരണവും ഗണേശ ന്‍ വി. മനുഷ്യസംസ്‌കാരനിര്‍മ്മിതിയിലും സാസ്‌കാരികചിഹ്നങ്ങള്‍ വിനിമയം ചെയ്യുന്നതിലും സഞ്ചാരത്തിനുള്ള പ്രാധാന്യം വലുതാണ്. ദേശദേശാന്തരങ്ങളിലൂടെയുള്ള സഞ്ചാരം തീര്‍ത്ത സഞ്ചിതസംസ്‌കാരം തന്നെയാണ് ഇന്നും മനുഷ്യവര്‍ഗ്ഗത്തിന്റെ സ്വത്വബോധം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകം. രാമായണം, മഹാഭാരതം മുതലായ ഇതിഹാസങ്ങളില്‍ വായനക്കാര്‍ക്ക് കമ്പമുണ്ടാക്കുന്ന ഭാഗങ്ങള്‍ സഞ്ചാരകഥനങ്ങള്‍ തന്നെ. ജീവിതത്തിലായാലും സാഹിത്യത്തിലായാലും മനുഷ്യനെ ഇത്രമ...