പ്രേമലേഖനം: ബഷീർ

കേശവന്‍ നായരും സാറാമ്മയും ബഷീറും പ്രേമലേഖനത്തിൻ്റെ എഴുപത്തഞ്ചാം പിറന്നാളും............................................................... ഗണേശന്‍ വി ബഷീറിന്‍റെ പ്രേമലേഖനം ഏതു മലയാളിയും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ്. പ്രത്യേകിച്ചും ഇന്നത്തെ മതാധിപത്യ കാലഘട്ടത്തില്‍. 1942 ല്‍ ബഷീര്‍ പ്രേമലേഖനം രചിക്കുമ്പോള്‍ നവോത്ഥാന സമരങ്ങളും ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റു പാര്‍ട്ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനവും സംയുക്തമായി തീര്‍ത്ത ദേശീയൈക്യത്തിന്‍റേയും മതനിരപേക്ഷതയുടേയും സമത്വചിന്താഗതിയുടേയും ആശയതലം പിന്തുണ നല്കിയിരുന്നു. എന്നിട്ടും അന്നത്തെ യാഥാസ്ഥിതികരും ഭരണകൂടവും അതിനെ ശ ക്തമായി എതിര്‍ക്കുകയും കൃതി നിരോധിക്കപ്പെടുകയും ചെയ്തു. ഇന്ന് മേല്പറഞ്ഞ എല്ലാ പ്ളാറ്റ്ഫോറങ്ങളും ദുര്‍ബലമാവുകയോ അയവുള്ളതാവുകയോ ചെയ്തിരിക്കുന്നു. അത് മതശക്തികള്‍ക്കും വിഘടനവാദികള്‍ക്കും വര്‍ഗ്ഗീയവാദികള്‍ക്കും വളരാനുള്ള ഇടം സമ്മാനിക്കുകയും ചെയ്തിരിക്കുന്നു. കേശവന്‍നായര്‍ എന്ന ഹിന്ദു നായറിനും സാറാമ്മ എന്ന ക്രിസ്ത്യാനി യുവതിക്കും ഷെയര്‍ ചെയ്യാന്‍ സാധിക്കാത്ത ഒരു ജീവിത പൊതുമണ്ഡലം ഇ...