വധശിക്ഷയെപ്പറ്റി...(കാഴ്ചപ്പാട്)
. വധശിക്ഷയെപ്പറ്റി മാതൃഭൂമിപ്പത്രത്തില്‍ സംവാദം നടക്കുകയാണ്. രാഷ്ടീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖര്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. വായിക്കുമല്ലോ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വധശിക്ഷ ക്രൂരവും അപരിഷ്കൃതവുമാണെന്ന ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണല്ലോ. എന്തായാലും,വധശിക്ഷ ഒഴിവാക്കപ്പെടേണ്ടുന്നതല്ല എന്നതാണ് എന്‍റെ അഭിപ്രായം.അതു മാത്രമല്ല, അതു കൂടുതല്‍ കര്‍ക്കശവുമാക്കണം. യാക്കൂബ് മെമന് വധശിക്ഷ വിധിച്ചതു മുതലാണ് ഇതു വളരെ സജീവമായ ചര്‍ച്ചയ്ക്കു വിധേയമായത്.അതിനു മുമ്പ് അഫ്സല്‍ഗുരുവിനെ തൂക്കിലേറ്റാന്‍ വിധിച്ചപ്പോഴും പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം പ്രതിഷേധങ്ങള്‍ കൂടിക്കൂടി വരികയാണ്. ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടുകയാണ് എന്ന രീതിയില്‍ പോലും വ്യാഖാനങ്ങള്‍ വന്നു കഴിഞ്ഞു. ആപത്കരമായ സ്ഥിതി വിശേഷമാണിത് എന്നേ പറയാന്‍ പറ്റൂ. വധശിക്ഷ- അതു ക്രൂരവും പ്രാകൃതവുമാണ്, പരിഷ്കൃത ലോകത്തിനു ചേര്‍ന്നതല്ല, അതു മനുഷ്യത്വ രഹിതമാണ്...