പോസ്റ്റുകള്‍

ജൂലൈ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജാതിചികിത്സാസംഗ്രഹം: സഹോദരൻ അയ്യപ്പൻ

  ജാതിചികിത്സാസംഗ്രഹം- സഹോദരന്‍ അയ്യപ്പന്‍ വളരെ വ്യക്തവും സുതാര്യവുമായ സമീപനമാണ്‌ ജാതിയെ സംബന്ധിച്ചു സഹോദരന്‍ അയ്യപ്പനുണ്ടായിരുന്നത്‌. നാരായണഗുരുവിന്റെ ആശയങ്ങളെ കാലികമായി പരിഷ്‌കരിക്കാന്‍ ശ്രമിച്ച സാമൂഹിക പരിഷ്കർത്താവാണ് സഹോദരന്‍ അയ്യപ്പന്‍. സമത്വചിന്താഗതിയും സാഹോദര്യത്തിൻ്റെ പ്രാധാന്യവും ഉൾക്കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ജാതിഭേദങ്ങള്‍ ഉളവാക്കുന്ന സംഘര്‍ഷം തീവ്രതരമാണെന്നും ഇത്‌ ഉച്ചാടനം ചെയ്യാതെ സമൂഹം പുരോഗതിയിയിലേക്കു പോകില്ലെന്നും സഹോദരൻ അയ്യപ്പൻ മനസ്സിലാക്കി. ശ്രീനാരായണധര്‍മ്മത്തിന്റെ രാഷ്‌ട്രീയത്തെ മത-ജാതിനിരാസത്തിലേക്കു പരിവര്‍ത്തിപ്പിക്കുകയായിരുന്നു അദ്ദേഹം. `ജാതിനിര്‍ണ്ണയം'(1914) എന്ന കവിതയെ നാരായണഗുരുവിന്റെ മാനവികതാവിളംബരമായി കാണാവുന്നതാണ്.  "മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ.'' പശുക്കള്‍ക്കു പശുത്വമാണ്‌ ജാതി. മനുഷ്യന്‌ മനുഷ്യത്വമാണ്‌ ജാതി. ഇപ്രകാരം വീക്ഷിക്കുമ്പോള്‍ ബ്രാഹ്മണന്‍ തുടങ്ങിയവ ജാതിയല്ല, എന്നാല്‍ ഈ തത്വം ആരും അറിയുന്നില്ലല്ലോ എന്നിങ്ങനെ ജാതിയുടെ നിരര്‍ത്ഥകതയിലേക്കു വിരല്‍ചൂണ്ടുന്ന വരികള്‍ നാരായണഗുരുതന്നെ എഴുതിയിട്ടുണ്ട്‌. ഇത...

മുഹമ്മദ് അബ്ദുറഹ്മാൻ: ഇടശ്ശേരി

ഇടശ്ശേരിയുടെ മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാമ്പ്രദായികരീതികളെ കൈവെടിഞ്ഞുകൊണ്ട്‌ സമൂഹത്തിനായി പ്രവര്‍ത്തിക്കുകയും വിദേശാധിപത്യത്തെ നിരാകരിച്ചുകൊണ്ട്‌ ദേശീയബോധാധിഷ്‌ഠിതനായി ഇറങ്ങിത്തിരിക്കുകയും ചെയ്‌ത മുഹമ്മദ്‌ അബ്‌ദുറഹ്മാനെന്ന ഇച്ഛാശക്തിയുടെ അപൂര്‍വവരദാനത്തെ ആത്മാഭിമാനത്തോടെ പരിചയപ്പെടുത്തുന്ന കവിതയാണ്‌ ഇടശ്ശേരിയുടെ മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍. ഇടശ്ശേരിയുടെ കാവ്യഭാഷയുടെ സവിശേഷത അതില്‍ ആവാഹിച്ചിരിക്കുന്ന കരുത്തും പദസമ്പത്തിന്റെ ഗ്രാമീണവശ്യതയുമാണ്‌. മാപ്പിളപ്പാട്ടിന്റെ ഈണം കൂടിയായാലോ? അതുദാത്തമായി. ജനിച്ചതു മുസ്ലീമായിട്ടാണെങ്കില്‍ കൂടിയും സാമുദായികവികാരമോ ചിന്തയോ പൊതുകാര്യങ്ങളിലും രാഷ്‌ട്രീയസാമൂഹ്യ വിഷയങ്ങളിലും പ്രകടിപ്പിക്കാതെ, ദേശീയസമരപ്രസ്ഥാനത്തിന്റെ ഇന്ധനമായി പ്രവര്‍ത്തിച്ച ഈ നേതാവിനുള്ള സമുചിതമായ ആദരസമര്‍പ്പണമാണ്‌ പ്രസ്‌തുതകവിത. തന്റെ ആദര്‍ശങ്ങളില്‍ അബ്‌ദുറഹ്മാന്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറായിരുന്നില്ല. 1898 ലായിരുന്നു ജനനം. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ചാണ്‌ പഠനം പൂര്‍ത്തിയാക്കാതെ രാഷ്‌ട്രീയകര്‍മ്മരംഗത്തേക്ക്‌ അദ്ദേഹം ഇറങ്ങിയത്‌. 1921 ല്‍ മലബാര്‍കലാപം പൊട്ടിപ്പുറപ്പെട്ട സന്ദര്‍ഭത്തില്...