പോസ്റ്റുകള്‍

നവംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി

മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം. ആദ്യത്തെ ചില അദ്ധ്യായങ്ങളിൽ പരാമർശിക്കപ്പെടുന്ന പ്രധാനവ്യക്തികൾ: നാലപ്പാട്ട് കുഞ്ചിയമ്മ - മാധവിക്കുട്ടിയുടെ അമ്മമ്മയുടെ അമ്മമ്മയുടെ അമ്മ. എലിയങ്ങാട്ട് തമ്പുരാൻ - കുഞ്ചിയമ്മയുടെ ഭർത്താവ് നാലപ്പാട്ട് തിരുത്തിക്കാട്ട് കൊച്ചുകുട്ടിയമ്മ - (കല്യാണിക്കുട്ടിയമ്മ) മാധവിക്കുട്ടിയുടെ അമ്മമ്മ. ഭർത്താവ് ചിറ്റഞ്ഞൂർ കോവിലകത്തെ വലിയ തമ്പുരാൻ. അമ്മുക്കുട്ടിയമ്മ : അമ്മമ്മയുടെ അമ്മ. പുന്നത്തൂർ കോട്ടയിലെ വലിയതമ്പുരാന്റെ മകൾ. മാധവിക്കുട്ടി മുത്തശ്ശിയെന്നു വിളിക്കുന്നു. ഭർത്താവ് ചിറളയം കോവിലകത്തെ തമ്പുരാൻ. ബാലാമണിയമ്മ: മാധവിക്കുട്ടിയുടെ അമ്മ. കൊച്ചുകുട്ടിയമ്മയുടെ മകൾ. ചിറളയം കോവിലകത്തെ തമ്പുരാൻ : മുത്തശ്ശിയായ അമ്മുക്കുട്ടിയമ്മയുടെ ഭർത്താവ്. നാലപ്പാട്ടു നാരായണ മേനോൻ - മാധവിക്കുട്ടിയുടെ വലിയമ്മാവൻ. അദ്ദേഹത്തിന്റെ അമ്മ നാലപ്പാട്ടു മാധവിയമ്മ. അമ്മുക്കുട്ടിയമ്മയും മാധവിയമ്മയും ഒരു ജ്യേഷ്ഠത്തിയുടെയും അനിയത്തിയുടെയും മക്കൾ. നാരായണമേനോന്റെ ഒന്നാം ഭാര്യ അമ്പാഴത്തു തറവാട്ടിലെ ചിന്നമ്മ. അവരുടെ മരണശേഷം ചിന്നമ്മയുടെ അനുജത്തിയായ ബാലാമണിയെ വിവാഹം ചെയ്തു.  മാധവദാസ് : മാധവിക്കുട്ട

യുദ്ധത്തിന്റെ ആയുധശാല - കുട്ടികൃഷ്ണമാരാര്

യുദ്ധത്തിന്റെ ആയുധശാല - കുട്ടികൃഷ്ണമാരാര് വ്യാസഭാരതത്തെ അടിസ്ഥാനമാക്കി കുരുക്ഷേത്രയുദ്ധത്തിന്റെ കാരണങ്ങളെ വിശകലനം ചെയ്യുകയാണ് കുട്ടികൃഷ്ണമാരാര്. ഹസ്തിനപുരത്തിലെ രാജാവായിരുന്ന പാണ്ഡുവിന്റെ മക്കളായ പാണ്ഡവരും, ജന്മനാ അന്ധനും പാണ്ഡുവിന്റെ ജ്യേഷ്ഠ സഹോദരനുമായ ധൃതരാഷ്ട്രരുടെ മക്കളായ കൗരവരും തമ്മിൽ 18 ദിനങ്ങൾ നീണ്ട യുദ്ധമാണ് കുരുക്ഷേത്ര യുദ്ധം. യുദ്ധത്തിൽ ബാക്കിയായത് വിരലിലെണ്ണാവുന്നവർ മാത്രം. ഇത്ര തീക്ഷ്ണമായ യുദ്ധത്തിലേക്ക് വലിച്ചിഴച്ച സാഹചര്യമെന്തായിരുന്നു? ഈ ഇതിഹാസയുദ്ധം ജനാധിപത്യ കാലഘട്ടത്തിലും നിലനില്ക്കുന്നുണ്ടോ മുതലായ കാര്യങ്ങൾ അന്വേഷിക്കുക കൂടിയാണ് മാരാര്. ധൃതരാഷ്ട്രർ- ഹസ്തിനപുരത്തിന്റെ രാജാവ്. ജന്മനാ അന്ധനാകയാൽ രാജാധികാരം സഹോദരനായ പാണ്ഡുവിനെ ഏല്പിച്ചു. സാധ്വിയായ ഗാന്ധാരിയാണ് ഭാര്യ. നൂറുമക്കൾ ഉണ്ട്. നൂറ്റവർ എന്നോ കൗരവർ എന്നോ വിളിക്കപ്പെടുന്നു. പുത്രസ്നേഹത്തിന്റെ നിറകുടം. മൂത്തപുത്രൻ ദുര്യോധനൻ. പാണ്ഡു - ഹസ്തിനപുരത്തിന്റെ രാജാധികാരം ജ്യേഷ്ഠനായ ധൃതരാഷ്ട്രരുടെ പേരിൽ നോക്കി നടത്തുന്നു. അധികകാലം ജീവിച്ചിരുന്നില്ല. രണ്ടു ഭാര്യമാർ. കുന്തിയും മാദ്രിയും. കുന്തിയിൽ മൂന്നും മാദ്രിയിൽ രണ്ടും മക്കൾ.

നിരാനന്ദത്തിന്റെ ചിരി: കെ.പി. അപ്പൻ (മുഖ്യാശയങ്ങൾ)

  മുഖ്യാശയങ്ങൾ: മലയാളത്തിലെ പ്രശസ്ത നിരൂപകനാണ് കെ.പി. അപ്പൻ. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വിമർശനമാണ് 'നിരാനന്ദത്തിന്റെ ചിരി'. ഈ വിമർശനം കെ.പി. അപ്പന്റെ 'മാറുന്ന മലയാളനോവൽ' എന്ന കൃതിയിലാണ് ചേർത്തിട്ടുള്ളത്. ആധുനികതാവാദത്തിന്റെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന കൃതിയെയാണ് കെ.പി. അപ്പൻ വിമർശാത്മകമായി അപഗ്രഥിക്കുന്നത്. [Points… കെ.പി. അപ്പൻ മാറുന്ന മലയാള നോവൽ ഒ.വി.വിജയൻ ഖസാക്കിന്റെ ഇതിഹാസം.] [ഭാഷയുടെ പ്രധാനഘടകമായ വാക്കുകളുടെ പഴമയേയും ഘടനയെയും കെ.പി. അപ്പൻ വിമർശിക്കുന്നു.] ഭാഷയ്ക്ക് വളരെ സാമ്പ്രദായികമായ ഒരു മുഖമുണ്ടെന്ന് കെ.പി. അപ്പൻ വിമർശിക്കുന്നു. എഴുത്തുകാർ ഭാഷയുടെ വ്യവസ്ഥാപിത സ്വഭാവത്തിന് വഴങ്ങുകയാണ്. അവർ ഒന്നുകിൽ സ്വന്തം അനുഭവങ്ങളെ ലഭ്യമായ സാഹിത്യ ശൈലിയിൽ അവതരിപ്പിക്കാനൊരുങ്ങി. അല്ലെങ്കിൽ ലഭ്യമായ സാഹിത്യ ശൈലിയിലൂടെ മാത്രം അവതരിപ്പിക്കാൻ പറ്റിയ കാര്യങ്ങൾ പറഞ്ഞു. ഇത് ഭാഷയുടെ പരിമിതിക്ക് എഴുത്തുകാരൻ വഴങ്ങുന്നതിന് ഉദാഹരണമാണ്. അയാളുടെ അനുഭവങ്ങളെ ഭാഷയിൽ പരുവപ്പെടുത്തുകയാണ്. തോമസ്മൻ, നീഷേ മുതലായ ചിന്തകർ ഭാഷയുടെ ഇത്തരം പരിമിതികളെക്ക