ചെക്കോവ് : വേർപാട്.
ആന്റൺ ചെക്കോവിന്റെ മികച്ചൊരു കഥയാണ് വേർപാട്. ശശികുമാർ വർക്കലയാണ് ഈ കഥ മലയാളികൾക്കായി വിവർത്തനം ചെയ്തത്. ചെക്കോവ് റഷ്യൻ സാഹിത്യകാരനാണ്. നിക്കോളായ് ഗൊഗോളിനെപ്പോലെ, വിശ്വപ്രസിദ്ധനായ എഴുത്തുകാരൻ. ഗൊഗോളിന്റെ ഓവർകോട്ട് എന്ന കഥ വളരെ പ്രസിദ്ധമാണ്. ജീവിതയാഥാർത്ഥ്യങ്ങളെ വലിയ അതിശയോക്തികൾ കൂടാതെ അവതരിപ്പിക്കുകയാണ് ഗൊഗോൾ ചെയ്തത്. ദാരിദ്ര്യവും ദാസ്യവും നിലനിന്ന കാലഘട്ടം. അദ്ധ്വാനത്തിന് അർഹമായ പ്രതിഫലം നല്കാതെ കടുത്ത ചൂഷണം നടമാടിയ സാമൂഹ്യവ്യവസ്ഥിതി. ജീവിക്കണമെങ്കിൽ പൊരുതണം എന്ന സാഹചര്യം. തിന്മകൾക്കെതിരെ മരണശേഷമെങ്കിലും പ്രതികരിക്കുകയാണ്, വളരെ വ്യത്യസ്തമായി, അകാകിയേവിച്ച് എന്ന കഥാപാത്രം. റഷ്യയിലെ ജീർണ്ണിച്ച സാമുദായികാന്തരീക്ഷത്തെ നിക്കോളായ് ഗൊഗോൽ എന്ന എഴുത്തുകാരൻ പ്രസ്തുത കഥയിലൂടെ വരച്ചുകാട്ടി. അദ്ദേഹത്തിന്റെ വീക്ഷണഗതിയിലൂടെത്തന്നെ മുന്നോട്ടു പോയ സാഹിത്യകാരനാണ് ചെക്കോവ്. ചെക്കോവിന്റെ കഥകൾ വരേണ്യവിഭാഗത്തെ പരിഹസിക്കുന്നവയുമാണ്. ചെക്കോവിനെപ്പോലുള്ള വിശ്വപ്രസിദ്ധ കഥാകൃത്തുക്കളെയും അവരുടെ രചനകളെയും സാമാന്യജനത്തിനു മുന്നിൽ പരിചയപ്പെടുത്തുകയും നൂതനമായ അവബോധം ഉളവാക്കുകയുമാണ് ഇത്തരം വിവർത്തിതരചനകൾ മുഖേന ...