പെദ്രോപരാമോ.... (ലേഖനം)
{ഹുവാന്‍റൂള്‍ഫോ എന്ന മെക്സിക്കന്‍ നോവലിസ്റ്റിന്റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് പെദ്രോപരാമോ.നിശ്ശബ്ദതയുടെ പുസ്തകം എന്ന് ഇതിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാമെന്ന് ആമുഖത്തില്‍ വിവര്‍ത്തകന്‍ ജയകൃഷ്ണന്‍ പറയുന്നു.റൂള്‍ഫോ ജനിച്ചത് 1918 ല്‍ മെക്സിക്കോയിലെ സയൂലാ എന്ന സ്ഥലത്താണ്. 1955 ലാണ് പ്രയ്തുത കൃതി പ്രസിദ്ധീകരിച്ചത്. 1925 ലെ ക്രിസ്തറോസ് യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ടു. തുടര്‍ന്ന് മരണം റൂള്‍ഫോയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് കാണാം.ഗുമസ്തന്‍, ടയര്‍വ്യാപാരി എന്നിങ്ങനെ ജോലി നോക്കി. നിദ്രയില്ലായ്മാ രോഗബാധിതനായിരുന്നു.16 വര്‍ഷത്തെ ശ്രമത്തിന്റെ ഫലമാണ് പെദ്രോപരാമോ.കൊമാല എന്ന ഗ്രാമം സങ്കല്പം മാത്രമാണ്. 1986 ല്‍ മരണം. } ക ഥയുടെ ആരംഭത്തില്‍ തന്റെ അമ്മയായ ഡോളറസ്സിന്റെ ആഗ്രഹപ്രകാരം കൊമാലയിലേക്കു വരുന്നു, മകനായ പ്രേസിയാദോ. അമ്മ മകന് ആ സ്ഥലത്തെ സംബന്ധിച്ച് നല്ല ചിത്രമാണ് പകര്‍ന്നിരുന്നത്. കൊയ്യാറായ ചോളത്തിന്റെ മഞ്ഞനിറം കലര്‍ന്ന പച്ചപിടിച്ച ഒരു പ്രദേശം. അമ്മയുടെ...