മിസാറു: സന്തോഷ് ഏച്ചിക്കാനം (ലഘുകുറിപ്പ്)

മിസാറു സന്തോഷ് ഏച്ചിക്കാനം `മിസാറു'വിനെക്കുറിച്ചെഴുതുമ്പോള്‍ സത്യാനന്തരകാല കലയെക്കുറിച്ച് പറയേണ്ടതുണ്ട്. ആഗോളീകരണം പകര്‍ന്ന വിഭവശേഷി ഉപയോഗിച്ച് നുണയും ഭാവനയും സൃഷ്‌ടിച്ചു നടത്തുന്ന കീഴടക്കല്‍വിദ്യയുടെ നഗ്നമായ പ്രയോഗം പരസ്യങ്ങള്‍ വിട്ട് സകലമേഖലകളിലും ചേക്കേറിയിരിക്കുകയാണ്. വിപണിമോഹവും പ്രചാരവും ജനപ്രീതിയും ലക്ഷ്യമിട്ടുള്ള പ്രസ്‌താവങ്ങളും പ്രവര്‍ത്തനങ്ങളും കപടയാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നതായിത്തീര്‍ന്നിരിക്കുന്നു. ഓരോ പ്രവൃത്തിയിലും തനിക്കെന്താണ് ലാഭം എന്ന സ്വാര്‍ത്ഥചിന്ത ഇന്നത്തെ ലാഭാധിഷ്‌ഠിതസമൂഹത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു. പ്രത്യയശാസ്‌ത്രമേധാവിത്വം തന്നെയാണ് സത്യാനന്തരത ലക്ഷ്യമാക്കുന്നത്. അതു ബോധപൂര്‍വം പ്രയോഗിക്കുന്നവര്‍ തങ്ങള്‍ മുന്നോട്ടുവെയ്‌ക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയാണെന്നു പറായം. കിംവദന്തികള്‍ക്കും പുറംപൂച്ചുകള്‍ക്കും നുണകള്‍ക്കും കള്ളങ്ങള്‍ക്കും പ്രാധാന്യമുള്ള ഈ സാഹചര്യത്തില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ `മിസാറു' വളരെ പ്രസക്തമാണ്. പുതുലോക കമ്പോളവ്യവസ്ഥയുടെയും ലോകക്രമത്തിന്റെയും രീതിശാസ്‌ത്രം ഈ കഥയില്‍ അവലോകനം ചെയ്...