ഉണ്ണുനീലി പാഠഭാഗം 36 - 50
[ കണ്ണൂർ സർവകലാശാലാ 2019 സിലബസ്സ് പരിഷ്‌കരണത്തിൽ നാലാം സെമസ്റ്റർ മലയാളം മെയിൻ വിദ്യാർത്ഥികൾക്ക് പഠിക്കാനായി തീരുമാനിച്ച ഉണ്ണുനീലിസന്ദേശം പൂർവഭാഗത്തിലെ 36-50 വരെയുള്ള ശ്ലോകങ്ങളുടെ വ്യാഖ്യാനം.] ശ്ലോകം - 36. [എന്റാൽ കേൾപ്പൂ… അർത്ഥാന്തരാണി ] നായികയുടെ - ഉണ്ണുനീലി - കടുത്തുരുത്തിയിലെ വീടുവരെയുള്ള മാർഗ്ഗവർണ്ണന ആരംഭിക്കുന്നു. പദാർത്ഥം: നവരം - നിശ്ചയം വാട്ടം - സന്ദേഹം ആ കടത്തേത്തലാന്തം - കടത്തേത്തല വരെ. [നായകൻ സന്ദേശഹരനായ ആദിത്യവർമ്മയ്ക്ക് വഴി പറഞ്ഞു കൊടുക്കുകയാണ്. സന്ദേശഹരൻ യാത്ര തിരിക്കേണ്ട ശുഭമുഹൂർത്തം ആഗതമായിരിക്കുന്നു]. സാരം: ഇവിടെ നിന്നും മറ്റേതലയ്ക്കൽ - കടുത്തുരുത്തി - എത്തുന്നതുവരെയുള്ള വഴിയും സുന്ദരീരത്നത്തെ അറിയിക്കാനുള്ള സന്ദേശവും ഞാൻ പറഞ്ഞുതരാം. അത് ഏറ്റവും നന്നായി, ദൃഢമായി അറിയുന്നവർക്കു പോലും കാര്യങ്ങളുടെ നിജസ്ഥിതി ഒന്നുകൂടി കേട്ടാൽ മനസ്സിന്റെ വിവശത അകലും. പിന്നെ മറ്റു ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും. ശ്ലോകം 37. [ നാഭീപത്മം നിഖിലഭുവനം …. നമ്മുടെ തമ്പിരാനെ] ഈ ശ്ലോകം വിഷ്ണുവർണ്ണനയാണ്. പദാർത്ഥം: ഞാറു പെയ്ത - സൃഷ്ടിച്ച ആത്മയോനി - തനിക്കു താൻകാരണമായവൻ സാരം: ന...