സാഹിത്യരൂപങ്ങൾ ചോദ്യാവലി
കടൽക്കാക്കകൾ എന്ന കവിത അവതരിപ്പിക്കുന്ന സാമൂഹികകാഴ്ചപ്പാടുകൾ എന്തൊക്കെ? സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പരിതാപകരമായ രാഷ്ട്രീയ സാമൂഹികാവസ്ഥയാണ് 'മോഹൻദാസ് ഗാന്ധിയും നാഥുറാം ഗോഡ്സെയും എന്ന കവിതയിൽ - നിരൂപണം തയ്യാറാക്കുക. മൊട്ട എന്ന കവിത അവതരിപ്പിക്കുന്ന പാരിസ്ഥിതികദർശനം എന്ത്? വ്യാഖ്യാനിക്കുക: കൊള്ളാൻ, വല്ലതുമൊന്നു കൊടുക്കാ - നില്ലാതില്ലൊരു മുൾച്ചെടിയും! ഉച്ചയ്ക്ക് കുടിക്കുവാൻ, പൈപ്പിലുണ്ടല്ലോ വെള്ളം എന്ന് കവി ചിന്തിക്കാൻ കാരണം? 'മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിർ' എന്ന പ്രയോഗത്തിലൂടെ കവി വിവക്ഷിക്കുന്നതെന്ത്? മണൽക്കാലം എന്ന കവിതയിൽ പുഴ ഏത് ജീവിതാവസ്ഥകളെ പ്രതിനിധീകരിക്കുന്നു? രണ്ടുപേർക്കിടയിൽ ഒരു പുഴ ഒഴുകുന്നുവെന്ന നിരീക്ഷണത്തിൽ കവി എത്തിച്ചേർന്നതെങ്ങനെ? മണൽക്കാലം എന്ന കവിതയിൽ കെ.ജി.ശങ്കരപ്പിള്ള അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകളുടെ പ്രസക്തിയെന്ത്? 'വിശപ്പിന്റെ കാട്ടിരുളിലാളിയ സ്നേഹഖഡ്‌ഗങ്ങള'ന്ന് കവി വിഭാവനം ചെയ്യുന്നതെന്തിനെ? ' നമ്മളും ചൂടി നെറുകയിൽ /യുഗ ദർശനത്തിന്റെ മയിൽപ്പീലിത്തിരുമിഴി'- എപ്രകാരം? കുഞ്ഞുന്നാളിൽ കവി മണലിനെ അനുഭവിച്ചതെങ്ങനെ? lമണൽക്കാലം എന്ന കവിതയി...