തരിശുനിലം - മാധവിക്കുട്ടി
തരിശുനിലം പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റും ജീവിതപ്രണയിനിയുമാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട മാധവിക്കുട്ടി. ആർദ്രമായ സ്നേഹത്തിൻ്റെയും ഊഷ്മളമായ സൗഹാർദ്ദത്തിൻ്റെയും അനുരണനം മാധവിക്കുട്ടിയുടെ കഥകളിൽ കാണാം. ജീവിതം പുഷ്പിക്കുന്നത് പരസ്പരവിശ്വാസത്താലും സ്നേഹത്താലുമാണ്. സ്ത്രീകളുടെ നൊമ്പരങ്ങൾ കഥകളിൽ ആവിഷ്കരിച്ചപ്പോഴും നായകരായ പുരുഷന്മാരെ വെറുക്കുന്ന സമീപനം അവരുടെ കഥകളിൽ കാണാനാകില്ല. മഹിതമായ സ്നേഹത്തെയാണ് അവർ പ്രത്യക്ഷമാക്കിയത്. സ്ത്രീകളുടെ ശക്തിയിലും സ്നേഹിക്കാനുള്ള സിദ്ധിയിലും അവർ വിശ്വസിച്ചു. അബലയല്ല സ്ത്രീ എന്ന് പ്രഖ്യാപിച്ചു. സ്ത്രീ അബലയാകുന്നത് സ്നേഹത്തിനു മുന്നിൽ മാത്രമാണ്. പുരുഷന്മാരുടെ ദൗർബല്യത്തെ നിരങ്കുശം മാധവിക്കുട്ടി തുറന്നുകാട്ടി. ഇപ്രകാരം, സ്ത്രീയുടെ തീവ്രസ്നേഹത്തിൻ്റെ ശക്തിയും തൻ്റേടം നഷ്ടമായ പുരുഷൻ്റെ ബലഹീനതയും അനാവരണം ചെയ്യുന്ന കഥയാണ് തരിശുനിലം. തരിശ് എന്ന വാക്കിന് 'പാഴായ', 'ഒന്നും വിളയാത്ത' എന്നിങ്ങനെയുള്ള അർത്ഥം ശബ്ദതാരാവലിയിൽ നിന്നും ലഭിക്കും. പാഴായ, ഒന്നും വിളയാത്ത നിലം. Waste Land എന്ന് ആംഗലേയം. അപ്പോൾ 'തരിശുനിലം' എന്ന ശീർഷകം ഈ കഥയിൽ എപ്രകാരമാണ് പ്...