പോസ്റ്റുകള്‍

ജൂലൈ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബഷീറിയൻ ജീവിതദർശനം

  ബഷീറിൻ്റെ സാഹിത്യദർശനത്തെക്കുറിച്ചും അതിൽ സ്വാധീനം ചെലുത്തിയ ഘടകങ്ങളെക്കുറിച്ചും ചില വസ്തുതകൾ പരാമർശിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇത് വളരെ വിപുലമായ വിഷയമാണെന്ന ബോദ്ധ്യം എനിക്കുണ്ട്. ബഷീറിൻ്റെ സാഹിത്യദർശനം സമഗ്രമായി കുറഞ്ഞ സമയത്തിൽ അപഗ്രഥിക്കുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. അടിസ്ഥാനപരമായ ചില കാര്യങ്ങൾ വിവരിക്കാനാണ് ശ്രമം. ദർശനം എന്ന വാക്കിന് ജീവിത സംബന്ധിയായ കാഴ്ചപ്പാട് / ചിന്ത എന്ന സരളമായി വ്യാഖ്യാനം നല്കാം. ദർശനം വളരെ ഗഹനവും വ്യാപ്തിയുമുള്ള വിഷയ സഞ്ചയമാണ്. ശാഖോപശാഖകളാൽ വ്യാപരിക്കുന്ന ആശയങ്ങളുടെ തുറസ്സാണ്. ജ്ഞാനം, യാഥാർത്ഥ്യം, അസ്തിത്വം എന്നിവയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ചിന്താപദ്ധതിയാകുന്നു ദർശനം. അറിവ്, ശരിതെറ്റുകൾ, യുക്തിബോധം, മൂല്യം എന്നിവയെ സംബന്ധിക്കുന്ന അടിസ്ഥാന വസ്തുതകൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. ഒരു വ്യക്തിയോ സംഘമോ കൈക്കൊണ്ടിട്ടുള്ള നിഷ്കൃഷ്ട ആശയ പദ്ധതികളെയും വ്യവഹരിക്കാനുതകുന്ന പദമാണ് ദർശനം. ജീവിതത്തെയും അതിൻ്റെ പ്രവർത്തന രീതികളെയും സംബന്ധിക്കുന്ന ഉൾക്കാഴ്ചയും നിരീക്ഷണവും വിശകലനവും ദർശനത്തിൻ്റെ ഉൾക്കാമ്പാകുന്നു. എപ്രകാരം പ്രവർത്തിക്കണം, ജീവിക്കണം, പെരുമാറണം...

മനുഷ്യസൃഷ്ടി - (വേദവിഹാരം: കെ.വി.സൈമൺ)

കെ.വി.സൈമൺ ബൈബിളിലെ  പഴയ നിയമത്തെ അധികരിച്ച് ദ്രാവിഡ വൃത്തത്തിൽ രചിച്ച മഹാകാവ്യമാണ് വേദവിഹാരം. മനുഷ്യൻ്റെ ഉത്പത്തിയെയും കർമ്മനൈരന്തര്യങ്ങളെയും വളരെ മനോഹരമായി പ്രതിപാദിക്കുന്ന കൃതിയാണത്. പ്രൗഢഗംഭീരമായ ഒരു മതഗ്രന്ഥത്തിന് ഉചിതമായ കാവ്യഭാഷ ചമയ്ക്കുകയായിരുന്നു കെ.വി.സൈമൺ. വേദവിഹാരം ഉത്തമമായ മഹാകാവ്യമാണ്.  അമ്പത് അദ്ധ്യായങ്ങളും ഏകദേശം ആറായിരം ഈരടികളുമുള്ള ഒരു ഇതിഹാസകാവ്യമാണ് വേദവിഹാരമെന്ന് 'മലയാളകവിതാ സാഹിത്യചരിത്ര'ത്തിൽ ഡോ.എം.ലീലാവതി പ്രശംസിക്കുന്നു. അനർഗ്ഗളമായ വചോവിലാസവും അഗാധമായ സംസ്കൃത ഭാഷാ പാണ്ഡിത്യവും നൂതനമായ കല്പനകളും സമൃദ്ധമായ ഉക്തി വൈചിത്ര്യങ്ങളും ഈ കൃതിക്ക് ആഴവും പരപ്പും നല്കിയിരിക്കുന്നുവെന്നാണ് ലീലാവതിട്ടീച്ചറുടെ വിലയിരുത്തൽ.  ഹൈന്ദവ സാഹിത്യത്തിനു വേണ്ടി എഴുത്തച്ഛൻ ചെയ്തതെന്തോ, അതു തന്നെയാണ് ക്രൈസ്തവ സാഹിത്യത്തിനു വേണ്ടി സൈമണും സാധിച്ചിരിക്കുന്നതെന്ന ശങ്കരൻ നമ്പ്യാരെന്ന നിരൂപകൻ്റെ അഭിപ്രായം ടീച്ചർ ഉദ്ധരിച്ചിട്ടുണ്ട്. എന്നിരുന്നാലും കവി ഉദ്ദേശിച്ച ഫലപ്രാപ്തിയിലേക്ക് എത്തിച്ചേരാനായോ എന്നുള്ളത് സംശയാസ്പദമാണ്. കവിയും ബഹുഭാഷാപണ്ഡിതനും ഗ്രന്ഥകാരനും അദ്ധ്യാപകനുമാണ് മഹാകവി ...