പോസ്റ്റുകള്‍

ഒക്‌ടോബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മണൽക്കാലം ...കെ.ജി.ശങ്കരപ്പിള്ള (" മണൽക്കാലം" ... തരിശു കാലത്തിന്റെ ഗാഥ)

ഇമേജ്
  കവിത: മണൽക്കാലം ...കെ.ജി.ശങ്കരപ്പിള്ള തരിശു കാലത്തിന്റെ ഗാഥ------ ഗണേശൻ വി. ആധുനിക - ആധുനികാനന്തര കാലഘട്ടങ്ങളിൽ ദീപ്തമായ സാമൂഹികാവബോധത്തിന്റെ ഉൾ വെളിച്ചത്തിൽ നിന്നുകൊണ്ട് കവിതകൾ രചിച്ച വ്യക്തിയാണ് കെ.ജി.ശങ്കരപ്പിള്ള. ബംഗാൾ, കഷണ്ടി മുതലായ തീവ്ര വിപ്ലവസ്വഭാവമുള്ള കവിതകളും മനുഷ്യനും പ്രകൃതിയും തമ്മിലുളവാകേണ്ട പാരസ്പര്യം നിരാകരിക്കപ്പെടുന്ന സമകാലിക ദുഃസ്ഥിതിയെ പരാമർശിച്ചുള്ള കവിതകളും എഴുതിയിട്ടുണ്ട്.  മോഹഭംഗങ്ങളും തീവ്ര നിരാശയും ആകുലമാക്കിയ അധുനാതന ലോകത്തിന്റെ രോഗഗ്രസ്തത തീവ്ര നോവായി അദ്ദേഹം അനുഭവിക്കുന്നു. മണൽക്കാലം എന്ന കവിത വേറിട്ടു നില്ക്കുന്നില്ല. മണൽ എന്ന അജൈവ പാരിസ്ഥിതിക ബിംബത്തെയും കാലം എന്ന അജൈവവും അമൂർത്തവുമായ ചലന ബിംബത്തെയും സമന്വയിച്ചുള്ള മാനവിക വീക്ഷണങ്ങളാണ് പ്രസ്തുത കവിതയുടെ സവിശേഷത. മണൽ,  ഊഷരതയെ പ്രതിനിധാനം ചെയ്യുന്നു.  ഒരു വിത്തു പോലും കിളരാത്ത, പച്ചപ്പ്  അന്യമായ ഒരവസ്ഥയെയാണ് ആ പദം സൂചിപ്പിക്കുന്നത്.   പച്ചപ്പ് ജീവിതത്തെ കുറിക്കുന്നു. പച്ചപ്പില്ലാത്ത എന്നു പറയുമ്പോൾ, ജീവിതം, അഥവാ ജീവൻ അസ്തമിച്ച അവസ്ഥ എന്ന് വിശദീകരിക്കാം.  ജീവൻ സവിശേഷമാ

"ആയുസ്സിന്‍റെ പുസ്തകത്തിലേക്ക്'

ഇമേജ്
ആയുസ്സിന്റെ പുസ്തകത്തിലേക്ക് ….    .                                ഗണേശൻ.വി മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി.ബാലകൃഷ്ണൻ. ദിശ, ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ, കാമമോഹിതം, അവനവൻ്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ തുടങ്ങി ശ്രദ്ധേയങ്ങളായ നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മോഹം, വികാരം, സമൂഹം, രാഷ്ട്രീയം മുതലായവയുടെ ഭ്രംശമാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട വിഷയങ്ങൾ. കാലത്തിൻ്റെ രഥ്യകളിലെ യാത്രികനായ മനുഷ്യന്റെ ആത്മദാഹങ്ങളെ ചിത്രീകരിക്കുകയെന്ന ദൗത്യമാണ് 'ആയുസ്സിൻ്റെ പുസ്തക'മെന്ന നോവലിൽ അദ്ദേഹം നിർവഹിക്കുന്നത്.  അത് രാഷ്ട്രീയം, മതം, വിശ്വാസം എന്നിവയ്ക്കപ്പുറം പച്ചയായ നൊമ്പരങ്ങളുടെ ഹൃദയാവിഷ്കരണമാണ്. മനുഷ്യന്റെ അദമ്യമായ ദാഹങ്ങളുടെയും അടക്കാനാവാത്ത മോഹങ്ങളുടെയും ആഖ്യാനം.  ഇതിൽ ആഗ്രഹങ്ങൾ പൂർത്തീകരിച്ചവരില്ല. സുഖത്തിലും സമാധാനത്തിലും കഴിയുന്നില്ല. കാമനകളുടെ ദംശമേറ്റ് പിടയുന്ന മനുഷ്യരെയാണ് അദ്ദേഹം വിഷയമാക്കുന്നത്. വികാരിയച്ചൻ പോലും വിലക്കപ്പെട്ട മോഹങ്ങളുടെ സ്വാതന്ത്ര്യ ഘോഷത്തിൽ നിസ്സഹായനാകുന്നു.  ഇഷ്ടപ്പെട്ടവളും ഇഷ്ടപ്പെട്ടവനും അന്യോന്യംപകരുന്ന അനുഭൂതികൾ അപാ