പരിശീലകനെന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്?
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശുഭകരമായ ഒരു കാലഘട്ടത്തില്‍ കൂടിയല്ല കടന്നു പോകുന്നത്. വിവാദങ്ങളും കലഹങ്ങളും ടീമിന്‍റെ കൂടെത്തന്നെയുണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന അവസ്ഥ ഇന്ത്യന്‍ ക്രിക്കറ്റിന് വന്നു ചേര്‍ന്നത് നല്ലതിനല്ലെന്ന് കടുതല്‍ക്കൂടുതല്‍ സമൂഹത്തിന് ബോദ്ധ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പണത്തിനു മീതേ പരുന്തും പറക്കില്ലെന്നുള്ള ചൊല്ല് അന്വര്‍ത്ഥമാക്കി ക്കൊണ്ട് അതു മുന്നോട്ടു പോയ്ക്കൊണ്ടി രിക്കുകയാണ്. അനില്‍ കുംബ്ളെ എന്ന, വിവാദങ്ങളില്‍ നിന്നും എന്നും ഒഴിഞ്ഞു നിന്ന മാന്യനായ ക്രിക്കറ്റര്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായിട്ട് കുറച്ചു മാസങ്ങളായി. ടീമിന്‍റെ ദുഷ്പ്രവണതകളെ നിയന്ത്രിക്കാനും നല്ലതു പറഞ്ഞുകൊടുക്കാനും നിയുക്തനായ ആ മാന്യദേഹത്തോട് ശരിയായ സമീപനമല്ല ടീം ക്യാപ്റ്റന്‍ സ്വീകരിച്ചിട്ടുള്ളത്. അത്തരം പ്രവൃത്തികള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് ഇന്ത്യന്‍ ക്രിക്കറ്റ്ടീമിന്‍റെ മാനേജ്മെന്‍...