സര്‍ക്കാരിന്‍റെ ആദ്യദിനങ്ങള്‍

കേരളത്തില്‍ പൊതുജനങ്ങളോട് ,വിശേഷിച്ച് പാവപ്പെട്ടവരോട് വാത്സല്യമുള്ള ഒരു സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു എന്ന് ആദ്യകാല നടപടികള്‍ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏതു നടപടിയും ജനങ്ങളുടെ ഉള്ളില്‍ പെട്ടെന്നെത്തും.പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിലേററണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് വിദ്യാഭ്യാസനയങ്ങള്‍ തന്നെ.വിദ്യാഭ്യാസത്തെ പണത്തൂക്കത്തില്‍ കാണുന്നത് അവസാനിപ്പിച്ചു എന്നുറപ്പു വരുത്തുന്നതാണ് ആദ്യകാല നടപടി.സാധാരണക്കാരന് അതു വലിയ ആശ്വാസമാണ്. കമ്പോളത്തിന്‍റെ ലാഭനഷ്ടങ്ങള്‍ നോക്കിയുള്ള വിദ്യാഭ്യാസസമീപനം സര്‍ക്കരിന് സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പര്യവസാനമാണ്. മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാനുള്ള തീരുമാനം സുധീരമാണ്. പൂട്ടാന്‍ കോടതി ഉത്തരവിട്ട പല സ്കൂളുകളും ഏറ്റെടുക്കല്‍ പരിധിയില്‍ കൊണ്ടുവരികയും ചെയ്യും. സ്കൂള്‍ പൂട്ടുക എന്നത് ഒരു നാടന്‍ ശൈലി കൂടിയാണ്.അവന്‍റെ സ്കൂള്‍ പൂട്ടിച്ചു, നിന്‍റെ സ്കൂള്‍ ഞാന്‍ പൂട്ടിക്കും എന്നിങ്ങനെ പ്രയോഗമുണ്ട്.ജീവിതമൊടുക്കും എന്ന ഭീഷണി അതിലുണ്ട്. മാനുഷികതയറ്...