പോസ്റ്റുകള്‍

ഒക്‌ടോബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേണം വിശാല ഹൃദയം (കുറിപ്പ് )

ഇമേജ്
     ഒരു രാജ്യത്തിന്റെ നേതൃപദവിയിലിരിക്കുന്ന വ്യക്തികള്‍ തീര്‍ച്ചയായും സഹിഷ്ണുതയും ഹൃദയവിശാലതയും ഉള്ളവരായിരിക്കണം . ഇല്ലെങ്കില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ കഴിയാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകും. അതിന്റെ ഉത്തമോദാഹരണമാണ് അടുത്തിടെ ഭാരതത്തിലുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍. ദേശീയ രാഷ്ടീയത്തിലെ പ്രമുഖ വ്യക്തികള്‍തന്നെ പ്രകോപനപരങ്ങളായ പ്രസ്താവനകള്‍ ഇറക്കുന്നു. ചില സംഘടനകള്‍ അയല്‍ രാജ്യങ്ങള്‍ക്ക് അസ്വാസ്ഥ്യം ഉളവാക്കുന്ന മട്ടില്‍ പെരുമാറുന്നു. ജാതി വൈരാഗ്യം കാരണം ചുട്ടുകൊന്ന രണ്ടു പിഞ്ചുകുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വന്നപ്പോള്‍,  ബഹുമാന്യനായ ഒരു കേന്ദ്രമന്ത്രി , പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞെങ്കില്‍ അതിനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനില്ല എന്ന് പ്രസ്താവിച്ചതായി കണ്ടു. മേല്പറഞ്ഞ പ്രസ്താവന അദ്ദേഹത്തിന്റേതാണെങ്കില്‍, അത് തീര്‍ത്തും നിരുത്തരവാദിത്വപരമാണ്. ഹീനമാണ്. അദ്ദേഹം വാഴുന്നത് എന്തായാലും ഒരു ഫ്യൂ‍ഡല്‍ കാലഘട്ടത്തിലല്ല എന്നത് അദ്ദേഹം ഓര്‍ക്കേണ്ടാണ്. ഇത്തരം മനോഭാവം പ്രകടിപ്പിക്കുന്ന ഭരണാധികാരികള്‍ സങ്കുചിതത്വവും വിദ്വേഷവുമാണ് പ്രകടമാക്കുന്നത്. അക്ര...

എങ്ങോട്ട് (കവിത)

ഇമേജ്
ഉദാരതയുടെ, വിശാലതയുടെ ഉടയാടകള്‍ അഴിച്ചെറിഞ്ഞ്, മൃഗക്കോപ്പണിഞ്ഞ്, പടയ്ക്കൊരുങ്ങുന്നവര്‍ ഓര്‍ക്കുന്നുവോ ? കിളികളും പുഴകളും നിറഞ്ഞ നാടിത്, കലകളും  മലകളും കൊടിയേന്തുന്ന നാടിത്, പല ജാതി, പല മതം പല ഭാഷകള്‍, പല ഭൂഷകള്‍ പലമയുടെ നാടിത്, പലമയാണിവിടെ ഒരുമ. ചരിത്രം ഓര്‍ക്കുക - ചവിട്ടിയും ചുട്ടും കുത്തിയും മലര്‍ത്തിയും തേരോട്ടം നടത്തിയവരാരും നിലാവിന്റെ നീലക്കംബളത്തില്‍ , അധികാരത്തിന്റെ മഞ്ജിമയില്‍, അധികം  സുഖിച്ചിട്ടില്ല. ഇരുട്ടിന്റെ പുറ്റിലെ കരിനാഗങ്ങള്‍ വെളിച്ചത്തിലിറങ്ങി സത്തുക്കളെ ദംശിക്കുന്നോ ? ഇവിടെ, വെണ്ണിലാവിനു പതയാനും ഉള്ളം നിറഞ്ഞു ചിരിക്കാനും മണ്ണിലലിഞ്ഞു കുളിര്‍ക്കാനും ചിറ്റോളങ്ങളില്‍ തിമിര്‍ക്കാനും പറ്റണം.