പോസ്റ്റുകള്‍

ഫെബ്രുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലയാളം പ്രോജക്ട് തയ്യാറാക്കുന്നതെങ്ങനെ?

  1. മലയാളം പ്രോജക്ട് തയ്യാറാക്കുന്നതെങ്ങനെ? ഗവേഷണം ചെയ്യുന്നതിനുള്ള പ്രാഥമികപരിചയം എന്ന നിലയ്ക്കാണ് പ്രോജക്ടുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഗവേഷണം ഒരു അറിവ് പൂർണ്ണതയിലെത്തിക്കാനുള്ള പ്രവർത്തനമാണ്. അതിനു മുന്നോടിയായുള്ള തയ്യാറെടുപ്പായാണ് ഡിഗ്രി പഠനാവസാന കാലഘട്ടത്തിൽ നിർവഹിക്കപ്പെടുന്ന പ്രോജക്ടുകൾ വിലയിരുത്തപ്പെടുന്നത്. അറിയേണ്ട കാര്യങ്ങളെന്തൊക്കെ?എങ്ങനെ/ എവിടെ നിന്ന് അറിയാൻ സാധിക്കും? എന്തു പ്രശ്നമാണ് പരിഹരിക്കാനായുള്ളത്? അറിഞ്ഞവ എങ്ങനെ എഴുത്തിൽ ഉപയോഗിക്കാം? പുതിയ അറിവ് എങ്ങനെ സൃഷ്ടിക്കാം? ഈ ബോദ്ധ്യമാണ് വിദ്യാർത്ഥി ആർജ്ജിക്കുന്നത്. പുതിയ അറിവിലേക്കുള്ള മാർഗ്ഗം തുറക്കാനും സത്യത്തെ യുക്തിഭദ്രമായും ആധികാരികമായും അവതരിപ്പിക്കാനും സാധിക്കണം. ശരിയായ ഒരു പ്രശ്നം കണ്ടെത്തി കഴിയുന്നത്ര തൃപ്തികരമായി അതിനെ പരിഹരിക്കലാണ് ഗവേഷണത്തിൽ അന്തർഭവിച്ചിരിക്കുന്ന ഘടകമെന്ന് ‘ഗവേഷണം - പ്രബന്ധ രചനയുടെ തത്ത്വങ്ങൾ’ എന്ന കൃതിയിൽ ചാത്തനാത്ത് അച്യുതനുണ്ണി അഭിപ്രായപ്പെടുന്നു (2011:18). 1.1 പ്രോജക്ടിൽ വേണ്ട ചേരുവകൾ വിവിധമേഖലകളിലുള്ള സൈദ്ധാന്തിക സമീപനങ്ങളാലും കല, സാഹിത്യം, ചരിത്രം മുതലായ വിഷയ സമീപനങ്ങളാലും സമ...