പോസ്റ്റുകള്‍

ഫെബ്രുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രതിബോധത്തിന്റെ സൗന്ദര്യശാസ്ത്രം - കെ.സി. നാരായണൻ

പ്രതിബോധത്തിന്റെ സൗന്ദര്യശാസ്ത്രം - കെ.സി. നാരായണൻ [മുഖ്യാശയങ്ങൾ] (കണ്ണൂർ സർവകലാശാലാ ഒന്നാം സെമസ്റ്റർ മെയിൻ മലയാളം - പരിസ്ഥിതി, ദളിത്, ലിംഗപഠനങ്ങൾ) 1. പ്രതിബോധത്തിന്റെ സൗന്ദര്യശാസ്ത്രം എന്ന ലേഖനം എഴുതിയത് ചിന്തകനായ കെ.സി.നാരായണൻ ആണ്. പ്രതിബോധം എന്ന വാക്കിന് മുഖ്യമായും തിരിച്ചറിവ് എന്നർത്ഥം. [ഇവിടെ നിലനില്ക്കുന്ന സാമാന്യബോധത്തിന് എതിരായ പാഠം എന്ന വിശദീകരണം നല്കാം.] പരിസ്ഥിതി സൗന്ദര്യശാസ്ത്രം പുതിയ സാഹിത്യ പദ്ധതിയാകയാൽ അതിന്റെ അതിരുകൾ കണ്ടെത്താനും സാഹിത്യത്തിൽ ഇതിന്റെ സ്വാധീനം വിശകലനം ചെയ്യാനുമുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. 2. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയുന്നു. അതിനെ ആവോളം കവർന്നെടുക്കുന്നു. പ്രകൃതിയുടെ നാഥനാണ് താൻ എന്ന് മനുഷ്യൻ ഭാവിക്കുന്നു. ആധുനിക പരിഷ്കാരത്തിന്റേതായ ഈ പ്രകൃതി വീക്ഷണം രൂപം കൊണ്ടിട്ട് 400 വർഷം മാത്രമേ ആയുള്ളൂ. 3. ബലപ്രയോഗത്തിലൂടെയും അസമത്വത്തിലൂടെയും കണ്ണ് കെട്ടിയ വ്യാപനത്തിലൂടെയും ലോകത്തിലെ ഒരേയൊരു പരിഷ്കൃതിയെന്ന മട്ടിൽ ലോകമാകെ പരന്നിരിക്കുകയാണ് ആധുനിക പരിഷ്കാരത്തിന്റെ പ്രകൃതിവീക്ഷണം. 4. പ്രാരംഭം മുതൽ ഈ മനോഭാവത്തെ എതിർക്കുന്ന, ചൂഷണപരവും അധീശത്വപരവുമായ പ്രകൃതിവീക്ഷണമ