ഹിമവാന്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ
ഹിമവാന്റെ മുകൾത്തട്ടിൽ - സമീപനവും പ്രാധാന്യവും (കേദാർനാഥിലേക്ക്) രാജൻ കാക്കനാടൻ എഴുതിയ യാത്രാവിവരണമാണ് ഹിമവാൻ്റെ മുകൾത്തട്ടിൽ. മലയാളത്തിൽ യാത്രാവിവരണങ്ങൾ ആരംഭിക്കുന്നത് പാറേമ്മാക്കിൽ തോമാക്കത്തനാരുടെ വർത്തമാന പുസ്തകം എന്ന പതിനെട്ടാം നൂറ്റാണ്ടിലെ കൃതിയോടു കൂടിയാണ്. 1936 ലാണ് ഇത് പ്രസിദ്ധീകരിച്ചത്. വിജ്ഞാനപ്രദവും കൗതുകകരവുമായ പ്രതിപാദനമാകയാൽ യാത്രാ വിവരണങ്ങൾക്ക് ധാരാളം വായനക്കാരുണ്ട്. യാത്രാവിവരണങ്ങൾ ഭൂരിഭാഗവും വസ്തുനിഷ്ഠമായ അറിവുകളുടെയും ആത്മനിഷ്ഠമായ അനുഭവങ്ങളുടെയും കലവറയായിരിക്കും. സാഹസികതയും ആത്മാന്വേഷണവും സംയോജിച്ച വിവരണങ്ങൾക്കാണ് കുടുതൽ വായനക്കാർ. കണ്ട വസ്തുതകളെയും അനുഭവിച്ച ആനന്ദ / ദുരിതാദികളെയും വള്ളി പുള്ളി വിടാതെ എന്നാൽ അതിശയോക്തിയോ സ്ഥൂലതയോ ഇല്ലാതെ സമർത്ഥരായ എഴുത്തുകാർ ആഖ്യാനം ചെയ്യുന്നു. വായനക്കാരിൽ യാത്രാവിവരണകാരൻ്റെ കൂടെ സഞ്ചരിച്ച പ്രതീതിയുളവാക്കാൻ സാധിക്കണം. അറിവും അനുഭൂതിയും പകരുകയാണ് യാത്രാ വിവരണങ്ങളുടെ ലക്ഷ്യം. മലയാള യാത്രാവിവരണങ്ങളുടെ കുലപതി എസ്.കെ.പൊറ്റെക്കാടാണ്. ഹൃദയം കവരുന്ന അദ്ദേഹത്തിൻ്റെ പ്രതിപാദനരീതി യാത്രാവിവരണങ്ങളുടെ സുവർണ്ണ ഘട്ടമാണ്. രാജൻ കാക്കനാടൻ ഹിമാലയമുട