തലശ്ശേരി - നവോത്ഥാനം കലാസാംസ്കാരിക മേഖലകളിൽ - പ്രധാന വസ്തുതകൾ
'തലശ്ശേരിയുടെ നവോത്ഥാന ചരിത്രം ' എന്ന ഡോ.ബി.പാർവതിയുടെ കൃതിയിൽ നിന്നും നാലാം സെമസ്റ്റർ ബി.എ.ക്കാർക്കുള്ള പാഠഭാഗമായ 'നവോത്ഥാനം കലാസാംസ്കാരിക മേഖലകളിൽ' എന്ന അദ്ധ്യായത്തിലെ പ്രസക്ത ഭാഗങ്ങൾ ചുരുക്കി: 1. കേരളീയനവോത്ഥാനം രാഷ്ട്രീയസാമൂഹിക മേഖലകളിലെന്നപോലെ സാംസ്കാരിക മേഖലയിലും വലിയ പരിവർത്തനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ജ്ഞാനവാസിഷ്ഠം 2. 1847 - 1866 കാലഘട്ടത്തിൽ ബാസൽ മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി കേന്ദ്രമാക്കി പത്രപ്രവർത്തനം നടന്നിരുന്നു. പിന്നീട് 1906 ൽ പ്രസിദ്ധീകരിച്ച ജ്ഞാനവാസിഷ്ഠം എന്ന വേദാന്തമാസികയോടു കൂടി പത്രപ്രവർത്തനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ജ്ഞാനവാസിഷ്ഠമെന്ന പൗരാണിക ഗ്രന്ഥത്തിന്റെ വ്യാഖ്യാനം തുടർച്ചയായി പ്രസിദ്ധീകരിക്കുകയായിരുന്നു ലക്ഷ്യം. 3. സാഹിത്യത്തിൽ നൂതനഭാവുകത്വം സൃഷ്ടിക്കാനും സാംസ്കാരികമായ ഉണർവുണ്ടാക്കാനും സാമൂഹികനവോത്ഥാനത്തിന്റെ വേഗം കൂട്ടാനും പത്രമാസികകൾക്ക് സാധിച്ചിട്ടുണ്ട്. മിതവാദി - 1906 4.1906 ൽ പ്രസിദ്ധീകരിച്ച 'മിതവാദി'യുടെ പത്രാധിപർ മൂർക്കോത്ത് കുമാരനായിരുന്നു. കോൺഗ്രസ്സിലെ മിതവാദികളോട് തോന്നിയ താല്പര്യമാണ് ഈ പേരിനു പിന്നിൽ. വിദേശീയവും , പ...