പോസ്റ്റുകള്‍

ജൂൺ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബാല്യകാലസഖി - ബഷീർ

  1944 ലാണ് ബഷീർ ബാല്യകാലസഖി എന്ന നോവൽ എഴുതുന്നത്. മുസ്ലീം സമുദായത്തിലെ ദീനതയും യാഥാസ്ഥിതികതയും വിവരിക്കുന്ന ഈ നോവൽ കടുത്ത അനുരാഗത്തിന്റെ ദീപ്തശോഭയേന്തുന്നതു കൂടിയാണ്. ബഷീറിന്റെ കൃതികളിൽ ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെട്ട ബാല്യകാലസഖിയെ അന്നത്തെ പ്രശസ്ത സാഹിത്യനിരൂപകനായ എം.പി.പോൾ ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരേട് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇരുണ്ട ജീവിത പശ്ചാത്തലമാണ് നോവലിൽ അനാവൃതമാകുന്നത്. ഒരു പ്രേമ കഥയാണ് ബാല്യകാലസഖി. ദുഃഖപര്യവസായിയായ പ്രേമ കഥയെന്ന് പറയാം. വിധി നിർണ്ണായക പങ്കുവഹിക്കുന്ന നോവലാണിത്. ഇതിലെ മുഖ്യകഥാപാത്രങ്ങൾ മജീദും സുഹ്രയുമാകുന്നു. വളരെ നിഷ്കളങ്കമായ അവരുടെ ബാല്യകാലസൗഹൃദത്തിന്റെ രസകരങ്ങളായ നിരവധി മുഹൂർത്തങ്ങൾ നോവലിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. മജീദിന്റെയും സുഹ്രയുടെയും കുട്ടിക്കാലത്തെ കാപട്യമില്ലാത്ത ശത്രുത്വം തൈമാവിന്റെ സാക്ഷ്യത്തിൽ ആഴത്തിലുള്ള സൗഹൃദത്തിന് വഴി മാറുന്നു. മജീദിന്റെ വാപ്പ സമ്പന്നനായിരുന്നു. മജീദ് ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെപ്പറ്റി പറയുമ്പോൾ മൂളിക്കേട്ട് ആനന്ദിക്കാനും അത്ഭുതം കൊള്ളാനും മാത്രമാണ് സുഹ്രയ്ക്ക് കഴിഞ്ഞിരുന്നത്. ഇതിന് വ്യക്തമായ