പോസ്റ്റുകള്‍

ഡിസംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മദിരാശിപ്പിത്തലാട്ടം: കേസരി നായനാർ

  മദിരാശിപ്പിത്തലാട്ടം വടക്കേ മലബാറിന്റെ സാഹിത്യ നായകനാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ(1861 - 1914). കേസരി എന്ന് അദ്ദേഹം അറിയപ്പെട്ടു. കേസരിയെന്ന തൂലികാനാമം കൂടാതെ വജ്രബാഹു, വജ്രസൂചി എന്നീ നാമങ്ങളും എഴുത്തിന് സ്വീകരിച്ചു. കുറ്റൂരിലുള്ള വലിയ ജന്മി കുടുംബമായ വേങ്ങയിൽ തറവാട്ടിൽ കുഞ്ഞാക്കമ്മയുടെ മകനായാണ് നായനാർ ജനിച്ചത്. ഏകദേശം രണ്ടുലക്ഷത്തോളം ഏക്കർ സ്ഥലം കൈവശമുണ്ടായിരുന്ന ഭൂവുടമകളാണ് വേങ്ങയിൽ തറവാട്ടുകാർ. ജന്മിത്വത്തിൻ്റെയും നാടുവാഴിത്തത്തിൻ്റെയും പ്രതിരൂപങ്ങൾ. ഇംഗ്ലീഷ് വിദ്യാഭ്യാസവും കാർഷിക ശാസ്ത്രത്തിൽ ബിരുദവും ശാസ്ത്രീയമായ കൃഷിരീതികളോട് ആഭിമുഖ്യവുമുള്ള, സമൂഹ സേവനതല്പരനായ കേസരി ആ കുടുംബത്തിൽ നിന്നാണ് ഉയർന്നു വന്നത്.  പത്രപ്രവർത്തന രംഗത്തും കുലപതിയാണ് കേസരി നായനാർ. ഇന്ന് പയ്യന്നൂരിന് സമീപം എരമം കുറ്റൂർ പഞ്ചായത്തിലാണ് വേങ്ങയിൽ തറവാട് സ്ഥിതി ചെയ്യുന്ന കുറ്റൂർ എന്ന ഗ്രാമം ഉൾപ്പെടുന്നത്. കേസരിയുടെ  രചനകൾ വടക്കെ മലബാറിന്റെ തനതു ഭാഷാശൈലിയെ പ്രതിഫലിപ്പിക്കുന്നു. . ചെറുകഥകളും നിരൂപണവും സരസോപന്യാസങ്ങളുമാണ് നായനാരുടെ മുദ്ര പതിഞ്ഞ സാഹിത്യ മേഖലകൾ. എഴുത്തിന്റെ സാമൂഹിക സാദ്ധ്യതകളെ പത്തൊമ്പതാം നൂറ്റാണ്ടി