പോസ്റ്റുകള്‍

ഫെബ്രുവരി, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശരത് വർണ്ണനവും കൃഷ്ണഗാഥാകാരനും

ഇമേജ്
പാരിസ്ഥിതിക മൈത്രിയുടെ ആഖ്യാന ചാതുരി മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമാണ് കൃഷ്ണഗാഥ. വടക്കൻ കേരളക്കാരനായ ചെറുശ്ശേരി നമ്പൂതിരിയാണ് കൃഷ്ണഗാഥയുടെ രചയിതാവ്‌. കൃഷ്ണഗാഥ രചിക്കാൻ അദ്ദേഹം ഉപജീവിച്ചത് ഭാഗവതം ദശമസ്കന്ധത്തെയാണ്.  പതിനഞ്ചാം നൂറ്റാണ്ടാണ് കൃഷ്ണഗാഥയുടെ കാലം. ഉദയവർമ്മൻ എന്നു പേരായ കോലത്തിരിയുടെ ആശ്രിതനായിരുന്നു അദ്ദേഹം. ചെറുശ്ശേരിയുമൊത്ത് ചതുരംഗം കളിക്കുകയായിരുന്ന ഉദയവർമ്മന് തോല് വി പിണയുന്നത് കണ്ട രാജ്ഞി താരാട്ടുപാട്ടിൻ്റെ ഈണത്തിൽ ആളെയുന്താൻ നിർദ്ദേശം കൊടുത്തെന്നും അപ്രകാരം കാലാളിനെ ഉന്തി ഉദയവർമ്മൻ വിജയിയായെന്നും ഐതിഹ്യമുണ്ട്. തൻ്റെ രാജ്ഞിയുടെ ബുദ്ധിവൈഭവത്തിൽ സംതൃപ്തനായ രാജാവ് ചെറുശ്ശേരിയോട് രാജ്ഞി പാടിയ പാട്ടിൻ്റെ ഈണത്തിൽ ഒരു കാവ്യം രചിക്കാൻ ആവശ്യപ്പെട്ടു. അപ്രകാരമത്രെ കൃഷ്ണഗാഥ വിരചിതമായത്.  തൻ്റെ കാവ്യത്തിൽ കോല ഭൂപനായ ഉദയവർമ്മൻ്റെ ആജ്ഞ പ്രകാരമാണ് താൻ കാവ്യം രചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.  ദണ്ഡി തൻ്റെ കാവ്യശാസ്ത്ര ഗ്രന്ഥമായ കാവ്യാദർശത്തിൽ പരാമർശിക്കുന്ന ലക്ഷണങ്ങൾ യോജിക്കുന്ന കൃതിയാണിത്. സർഗ്ഗ വിഭജനം, ധീരോദാത്ത നായകൻ, പുരാണേതിഹാസങ്ങളിൽ നിന്നെടുത്ത പ്രതിപാദ്യം  എന്നീ ഘടകങ