പോസ്റ്റുകള്‍

ജൂൺ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അറിവും തിരിച്ചറിവും

'അറിവും തിരിച്ചറിവും അറിവ് ജ്ഞാനമാണ്.  അത് ആർജ്ജിക്കുന്നത് കൃതികൾ, ഗുരുനാഥന്മാർ, സമൂഹം, വിദ്യാലയം മുതലായ ഘടകങ്ങളിലൂടെയാണ്. ഒരു വിഷയത്തെ സംബന്ധിക്കുന്ന പരിജ്ഞാനമാണത്. ബോധാ ബോധങ്ങളിൽ ബോധത്തിന്റെ സഹായവും സാന്നിധ്യവും അറിവിനുണ്ട്. അറിവിന്റെ തലം നോക്കി പണ്ഡിതൻ, പാമരൻ എന്നീ ഭേദങ്ങൾ നിർണയിക്കപ്പെടുന്നു.  വേദങ്ങൾ, ഉപനിഷത്തുകൾ മുതലായവയിലുള്ള അഗാധ അറിവ് പ്രൗഢതയുടെയും ആഢ്യമ്മന്യതയുടെയും ലക്ഷണമായി പരിഗണിക്കപ്പെട്ടു. അതേ സന്ദർഭത്തിൽ അറിവിന്റെ ലോകത്തിൽ വിലക്കപ്പെട്ടവരും ഉണ്ട്. ആധുനിക കാലഘട്ടത്തിലാകട്ടെ, നൂതന വിജ്ഞാന മണ്ഡലങ്ങളുടെ സാന്നിദ്ധ്യം അറിവിന്റെ വൈവിദ്ധ്യത്ത നിർണ്ണയിച്ചു കൊണ്ടിരിക്കുന്നു. ഒരു പാഠത്തെ സ്വാംശീകരിക്കലാണ് അറിവ്. എന്നാൽ പാoത്തിന്റെ അപനിർമ്മാണമാണ് തിരിച്ചറിവ്. പാoത്തിന്റെ അപനിർമ്മാണമായോ, പുനർ വ്യാഖ്യാനമായോ തിരിച്ചറിവ് പ്രത്യക്ഷമാകാം. ഉദാഹരണത്തിന് ശങ്കരാചാര്യരും പൊട്ടനും തമ്മിൽ നടന്ന സംവാദം നോക്കുക. ശങ്കരാചാര്യർ സർവജ്ഞപീഠം കയറിയ പണ്ഡിതനാണ്. ജ്ഞാനഭണ്ഡാഗാരം.  എന്നാൽ പൊട്ടൻ എതിരെ വന്നപ്പോൾ തന്റെ അറിവ് പ്രയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇവിടെ അറിവ് തിന്മയുടെ പ്രഹരമാകുന്ന