പോസ്റ്റുകള്‍

ജൂലൈ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മറന്നു പോകുന്ന ധര്‍മ്മം

ഇമേജ്
     വളരെ ലജ്ജാകരമായ സ്ഥിതിവിശേഷത്തിലൂടെയാണ് ഇന്ന് കേരളം കടന്നു പോകുന്നത്. അഭ്യസ്തവിദ്യരുടെയും സഹിഷ്ണുക്കളുടെയും കൂടായ കേരളത്തിന്‍റെ നട്ടെല്ല് തകര്‍ക്കുന്നതും എവിടെയൊക്കെയോ അഭിരമിക്കുന്ന ഭീകരതയ്ക്കു സമാനമായതുമായ ഒന്ന്, നമ്മുടെ കണ്‍മുമ്പില്‍ വിളയാടുകയാണ്.       വിഷയം ചൂണ്ടിക്കാണിക്കട്ടെ. ബഹുമാനപ്പെട്ട കോടതികളില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാനാവാത്ത അവസ്ഥ തന്നെയാണ് വിഷയം. കൊച്ചിയില്‍ നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് എത്തി അരങ്ങു തകര്‍ത്ത കറുത്ത മനസ്സിന്‍റെ ആക്രോശം കോഴിക്കോട്ടും ദുര്‍മുഖം കാട്ടിയിരിക്കുന്നു.            അത് എന്തിന്‍റെ പേരിലാണെന്ന് സാധാരണക്കാര്‍ക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു സര്‍ക്കാര്‍ വക്കീലിന്‍റെ സ്ത്രീ പീഡനം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെച്ചൊല്ലിയാണ് തര്‍ക്കം എന്നറിയാം. എന്നാല്‍ അതില്‍ തര്‍ക്കിക്കാന്‍ എന്തിരിക്കുന്നു ? ആ വാര്‍ത്ത വാസ്തവവിരുദ്ധമോ, അന്യായമോ ആണെങ്കില്‍ വക്കീലന്മാര്‍ക്ക് മാനനഷ്ടക്കേസോ മറ്റോ ഫയല്‍ ചെയ്താല്‍ പോരേ ? കയ്യാങ്കളിയില്‍ അതെത്തേണ്ടതുണ്ടോ ?              എത്രയോ വിവാദകരങ്ങളായ വിഷയങ്ങള്‍ മാദ്ധ്യമങ്ങള്‍