ഗുരുവും ശിഷ്യരും (കവിത)
ഗുരു പറഞ്ഞത് ശിഷ്യര്‍ പറയാത്തത് .... ഇന്നതു കല്ലുകടി. ഗുരു ചെയ്തത് ശിഷ്യര്‍ക്കരുതാത്തത് .... ഇന്നതു പേക്കൂത്ത്... ഗുരു നടന്ന വഴി ഇന്നതു ശിഷ്യര്‍ക്ക് കല്ലും മുള്ളും... 'പുത്തന്‍ ' പാതകള്‍ മുന്നില്‍ . ഗുരുവിന്ന് മിതവാക്കും മിതാഹാരവും ശിഷ്യര്‍ക്ക് അമിത വാക്കും അമിതാഹാരവും ... ശിഷ്യര്‍ക്കിന്നു ഗുരു വേണ്ട... എന്നാല്‍ വേണം, പുതപ്പ്, ഗുരുവിന്റെ വസ്ത്രാഞ്ചലം... എന്നാലല്ലേ കച്ചവടം പൊടിപൊടിക്കൂ ? എന്നാലല്ലേ ഗുരുവിനെ നന്നായി 'സേവിക്കാന്‍' പറ്റൂ.....