തവളകള്‍ (kavitha)
തവളകള്‍ അന്ധകാരത്തിന്റെ ഇഷ്ടപ്രണേതാക്കള്‍.... എന്നാല്‍ വെളിച്ചത്തിന്‍റെ നൂലിഴകള്‍ മരണത്തോടൊപ്പം ഭക്ഷിക്കുന്നവര്‍... അവ, ചെളിക്കുണ്ടില്‍ക്കിടന്ന് അലസമായ് , പോത്തുപോലെ അമറും.. പ്രജനന കാലത്ത് മാലമാലകളായ് മുട്ടയിടും... വാലുള്ള , മുട്ടപെറ്റവളുമായ് ബന്ധമില്ലാത്ത ജീവികളെ സൃഷ്ടിക്കും.. നല്ല കൊഴുത്ത കാലുകള്‍ ഡോളര്‍ മൂല്യമുള്ളവ... പെരുകലും ഒച്ചയിടലും, പുറത്തേക്ക് അനായാസം നീട്ടാവുന്ന നാവും ശിഖരങ്ങള്‍ ഉള്ള കാലും പൊന്തക്കണ്ണും എന്തിനോ വീര്‍ത്ത വയറും.... പുറകില്‍ ഇഴയുന്ന വിപത്തറിയാതെ, അജ്ഞയയിലേക്കുള്ള തുറിച്ചു നോട്ടവും ബാലിശമായ ചാട്ടവും .... ഇതൊക്കെത്തന്നെയല്ലേ ഇവിടെ മതങ്ങളുടെയും വര ....?